Saturday, May 23

ഷാജി - നല്ലവനായ എന്‍റെ അയല്‍വാസി സുഹൃത്ത്..


കഴിഞ്ഞ എന്‍റെ പോസ്റ്റ് പബ്ലിഷായ ഉടന്‍ തന്നെ ജോസഫ്‌ എന്നെ വിളിച്ചു പറഞ്ഞു " അളിയാ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന കാര്യങ്ങളാ നീ എനിക്ക് വേണ്ടി നിന്‍റെ ബ്ലോഗില്‍ എഴുതിയത്" എന്ന്. എനിക്കൊത്തിരി സന്തോഷം തോന്നി..എങ്കിലും ഒരു പരാതി ഉള്ളില്‍ തോന്നി.. "എന്തിനാ അളിയാ നീ എന്നെ ഫോണില്‍ വിളിച്ചു പറയുന്നതു, നിനക്ക് അത് ഇവിടെ കമന്റില്‍ എഴുതിയിട്ട് കൂടെ? മറ്റുള്ളവര്‍ വായിച്ചറിയട്ടെ നിന്‍റെ അഭിപ്രായങ്ങള്‍.. പ്രിയ വായനക്കാരെ, നിങ്ങളും അങ്ങനെ തന്നെ ചെയ്യണം കേട്ടോ..
അപ്പോള്‍ നമുക്കിനി ഷാജിയിലേക്ക് പോകാം.. ഷാജിയുടെ കുറച്ചു വികൃതികള്‍ ഇതിന് മുന്‍പും ഞാന്‍ എഴുതിയിട്ടുണ്ട്.. അതിനാല്‍ മറ്റു കുറച്ചു കാര്യങ്ങള്‍ ഞാന്‍ പറയാം.. ഞാനും ഷാജിയും കൂട്ടുകാരും, അയല്‍വാസികളും ആണ്.. നന്നേ എന്‍റെ ചെറുപ്പത്തില്‍ ഒരു ചെറിയ വീട് തല്ലിക്കൂട്ടി, എന്‍റെ ഇച്ചാച്ചന്‍..അത് ഷാജിയുടെ അയല്‍പക്കത്ത്‌ ആയിരുന്നു.. ഞങ്ങള്‍ ഏകദേശം സമാന പ്രായക്കാര്‍ ആയിരുന്നു.. ഒരു സ്കൂളില്‍ ഞങ്ങള്‍ നാലാം തരം വരെ ഒന്നിച്ചു പഠിച്ചു.. ചെറുപ്പം മുതലേ ആള് ഒരു ശാന്തനായിരുന്നു.. ഒത്തിരി മിരുമിരുപ്പോന്നും ഇല്ലായിരുന്നു.. പക്ഷെ ആള് ഒരു ഭയങ്കര വികാരജീവിയായിരുന്നു. പെട്ടെന്ന് ഫീല്‍ ചെയ്യുന്ന ടൈപ്പ് ആയിരുന്നു അവന്‍.. പക്ഷെ മനസ്സില്‍ ഒന്നുമില്ലാത്തവന്‍.. ഒത്തിരി ആത്മാര്‍ത്ഥത അവന്‍ കാണിച്ചിട്ടുണ്ട്, ഞങ്ങളോടെല്ലാവരോടും..ഞങ്ങള്‍ ഇങ്ങനെ കിടിലന്‍ ആയിട്ട് നടക്കുമ്പോഴും അവന്‍ കൂടെ നില്‍ക്കുമായിരുന്നു, പക്ഷെ അതിലൊന്നും അവന് പ്രത്യേകിച്ച് ഒരു താല്‍പ്പര്യവും ഉള്ളതായി തോന്നിയിട്ടില്ല.. ഞങ്ങള്ക്ക് വേണ്ടി അവന്‍ നില്‍ക്കുകയായിരുന്നു..അവനും, ജിമ്മിയും പഠിച്ചത് ഒരു സ്കൂളില്‍ ആയിരുന്നു..ഇതേ സ്കൂളില്‍ ഒരേ ക്ലാസ്സില്‍ പഠിച്ചിരുന്ന ഞങ്ങളുടെ നാട്ടുമ്പുറംകാരിയാണ് അവന്‍റെ സഹധര്മണി. ഞാന്‍ ആ സ്കൂളില്‍ പഠിച്ചിട്ടില്ല എങ്കിലും, സകലവിവരങ്ങളും എല്ലാ ഞായറാഴ്ചയും കൂടിയിരുന്നു ഞങ്ങള്‍ പങ്കുവക്കുമായിരുന്നു. അവന്‍റെ വിവാഹവും ഒരു പ്രേമ വിവാഹം ആയിരുന്നു, but arranged by their families.. ഒത്തിരി രസമുള്ളതായിരുന്നു അവരുടെ പ്രേമം.. നമ്മുടെ നാട്ടിലെ വേനല്‍ മഴ പോലെ..ഇടക്കൊന്നു പെയ്യും,, പിന്നെ കുറെനേരത്തേക്ക് നല്ല വെയിലും.. ബാക്കി ഞങ്ങളെ എല്ലാവരെയുംപോലെ കൊണ്ടു പിടിച്ചുള്ള ഒരു സ്നേഹമോന്നുമാല്ലയിരുന്നു അവരുടേത്..തമ്മില്‍ അവര്ക്കു ഇഷ്ടമായിരുന്നു.. പക്ഷെ അവന്‍ ഒരിക്കലും പറഞ്ഞിട്ടില്ല അവന് ഈ കുട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച്.. അവര്‍ ഒരിക്കലും കാണാന്‍ ശ്രമിക്കുകയോ, മറ്റുള്ളവരെ കൊണ്ടു പറയിപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പക്ഷെ ഈ പെന്കുട്ടിയോടുള്ളതിനെക്കാള്‍ ഇഷം അവന് അവന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന മറ്റൊരു കുട്ടിയോടയിരുന്നു. അത് അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട്.. അവന് അവളെയും, അവള്ക്ക് അവനെയും ഇഷ്ടമായിരുന്നു എന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്. പത്താം ക്ലാസിനു ശേഷം, കോളേജില്‍ ചേര്ന്ന ഷാജി, പക്ഷെ അവന്‍റെ മനസ്സ് മാറിയതായി പറഞ്ഞു കേട്ടില്ല.. പിന്നെ ഒരിക്കല്‍ അവന്‍ പറഞ്ഞു അവനും ആദ്യത്തെ കുട്ടിയും(അവന്‍റെ ഭാര്യ) തമ്മില്‍ കത്തുകള്‍ എഴുതാറുണ്ട് എന്ന്..അന്ന് ആ കുട്ടി ഹൈദരാബാദില്‍ പഠിക്കുകയായിരുന്നു.. ആ സമയം മുതലാണ് അവര്‍ ശരിക്കും പ്രേമിച്ചു തുടങ്ങിയത് എന്നാണ് അവന്‍ പറഞ്ഞതു. ഇന്നു രണ്ടു കുട്ടികളുടെ പിതാവാണ് അവന്‍.. എങ്കിലും, ആ പഴയ ഫീലിങ്ങ്സ്‌ ഒന്നും മാറിയിട്ടില്ല.. ഒന്നു ഫോണ്‍ വിളിക്കാന്‍ വിട്ടു പോയാല്‍, ഒന്നു കമ്പനി കൂടാന്‍ മടിച്ചാല്‍, സ്റ്റേഷനില്‍ നിന്നും എന്നെ പിക്ക് അപ്പ്‌ ചെയ്യാന്‍ അവനെ വിളിക്കാതിരുന്നാല്‍ ഒക്കെ അവന്‍ പിണങ്ങും..
ഞാന്‍ പറഞ്ഞില്ലേ, ഞങ്ങള്‍ അയല്‍ക്കാര്‍ ആയിരുന്നെന്നു.. ഇടക്കിടക്കൊക്കെ ഞങ്ങളുടെ വീട്ടുകാര്‍ എന്തെങ്കിലും കാരണം കണ്ടു വഴക്ക്‌ഉണ്ടാക്കുമായിരുന്നു .. എന്നാല്‍ ആ വഴക്കുകളൊക്കെ ഞങ്ങളുടെ കൂട്ടിനെ തകര്‍ക്കാതിരിക്കാന്‍ ഞങ്ങള്‍ ഒത്തിരി ശ്രമിച്ചിട്ടുണ്ട്.. പണ്ടു ഞങ്ങള്‍ ഒന്നു ഉറപ്പിച്ചിരുന്നു.. ഞങ്ങളുടെ വീട്ടുകാര്‍ എത്ര വലിയ വഴക്കുണ്ടാക്കിയാലും, തക്കതായ കാരണം ഒന്നുമില്ലെന്കില്‍ ആ വഴക്ക് ഞങ്ങളുടെ കൂട്ടുകെട്ടിനെ ബാധിക്കരുതെന്ന്.. ഒരു പരിധി വരെ ഞങ്ങള്‍ അത് സാധിച്ചു എന്ന് വേണം പറയാന്‍..ഇപ്പോഴും എന്‍റെ കൂടെയുള്ള എന്‍റെ കൂട്ടുകാരില്‍ ഒരുവന്‍ ഷാജിയാണ്..
ഏറ്റവും രസമുള്ള കാര്യം മറ്റൊന്നാണ്‌.. അവന്‍റെ പഴയ സ്കൂള്‍ കുട്ടി, ഞങ്ങളുടെ നാട്ടില്‍, ഞങ്ങളുടെ പള്ളിയില്‍ തന്നെയാണ് കല്യാണം ചെയ്തു വന്നിരിക്കുന്നത്.. രണ്ടു പേരും ഒരിക്കല്‍ നേരില്‍ കണ്ടു മുട്ടി.. അവളുടെ ഒക്കത്ത് രണ്ടു കുട്ടികള്‍, ഇവന്‍റെ കയ്യില്‍ തൂങ്ങി ഇവന്‍റെ രണ്ടു പൈതങ്ങള്‍.. മനസുകൊണ്ട് അവന്‍ പറഞ്ഞു കാണും.. "ആശംസകള്‍...",,"ഉവ്വെടാ" എന്ന് അവളും ....

Thursday, May 14

ജോസഫ്‌ - എന്‍റെ കൂട്ടുകാരില്‍ ഒരുവന്‍...

ഇതുവരെ ഞാന്‍ "ഓര്‍മകളിലൂടെ" എഴുതിയത് എന്നെയും എന്‍റെ കൂട്ടുകാരെയും ചുറ്റിപ്പറ്റിയായിരുന്നു.. ഇന്നുമുതല്‍ ഞാന്‍ എന്‍റെ കൂട്ടുകാരെ ഓരോരുത്തരെയായി പരിചയപ്പെടുത്താം.. ആദ്യം ജോസഫ്‌ തന്നെയാവട്ടെ.. ചെറുപ്പത്തിലെ അവന്‍ കാണാന്‍ നമ്മുടെ സിനിമ നടന്‍ റഹ്‌മാന്‍ പോലെയിരുന്നു.. നല്ല സോഫ്റ്റ്‌ ആയ നീണ്ട മുടി അവനെ ഒരു ഗ്ലാമര്‍ താരമാക്കി വേറിട്ട്‌ നിര്‍ത്തിയിരുന്നു.. നന്നായി പ്രസംഗം പറയുമായിരുന്നു കക്ഷി.. ആള് തരക്കേടില്ലാതെ പറ്റും പാടും.. ഞാനും, ജിമ്മിയും, അവനും ആയിരുന്നു, ഒരുകാലത്തെ ഞങ്ങളുടെ പള്ളിയിലെ പാട്ടുകാര്‍..വലിയ കുസൃതിയോന്നും അവന്‍ കാണിച്ചിരുന്നില്ല.. നല്ല ഒരു പയ്യന്‍ ആയിരുന്നു അവന്‍. പിന്നെ ഞങ്ങളുടെ കൂടെയല്ലേ അവന്‍.. അതിന്റെ ഒരു പെടപെടപ്പോക്കെ ഉണ്ടായിരുന്നു എന്നത് വാസ്തവം.. എന്നിരുന്നാലും, ഞങ്ങളുടെ കൂടെയുള്ളത്തില്‍ വച്ചു ഏറ്റവം മാന്യന്‍.. ഞാനും അവനും ഒന്നിച്ചാണ് PDC യും, Degree യും ചെയ്തത്..ഇപ്പോള്‍ അവന്‍ ഒരു അമേരിക്കന്‍ കമ്പനിയുടെ, കേരള ഡിവിഷന്‍ മാര്‍ക്കെറ്റിംഗ് ഹെഡ് ആയി ജോലി നോക്കുന്നു..കാര്യം അവന്‍ ഞങ്ങളുടെ കൂടെ പല പരിപാടികള്‍ക്കും പങ്കെടുതിരുന്നെങ്കിലും, ആള് നല്ല ഡീസന്റ് ആയിരുന്നു. ഞങ്ങള്‍ എല്ലാവരും തന്നെ പല തട്ടകത്തില്‍ വളരെ ചെറുപ്പം മുതലേ പ്രേമം ടെസ്റ്റ്‌ ചെയ്തുകൊണ്ടിരുന്നപ്പോള്‍ പോലും അവന്‍ ഒരു സഹായിയുടെ റോള്‍ ആണ് കൈകാര്യം ചെയ്തിരുന്നത്.. പക്ഷെ ഞങ്ങള്‍ degree ക്ക് പഠിക്കുമ്പോളാണ് എന്ന് തോന്നുന്നു, അവന് ഒരു പ്രേമം ഉണ്ടായിരുന്നു..എന്‍റെ ഇന്നലത്തെ പ്രേമത്തിന്റെ കാര്യം നടക്കുന്ന ഏകദേശം കാലയളവിലാണ്‌ അവന്റെയും പ്രേമം.. ദോഷം പറയരുതല്ലോ..അവനും പെണ്‍കുട്ടിയെ കണ്ടുപിടിച്ചത് സ്രാമ്പികാല്‍ പള്ളിയിടവകയില്‍ നിന്നുമാണ്‌.. ആള് ആയിടക്കു നാട്ടിലേക്ക് വന്നതെയുന്ടയിരുന്നുല്ലൂ, ചമ്പകുളത് നിന്നും .. കുട്ടി പഠിച്ചിരുന്നത് ചേര്‍ത്തലയില്‍ ആയിരുന്നു.. നീലയും വെള്ളയും ഇട്ടു ഒത്തിരി കുട്ടികള്‍ "ദീപം" എന്ന ബസ്സില്‍ ചില്ലിട്ട് വച്ചു, പള്ളിച്ചന്തയിലൂടെ കടന്നു പോകുമ്പോള്‍, ജോജി, ജോസഫ്‌, ജിമ്മി, ഞാന്‍ എന്നിവര്‍ കാത്തിരുന്നിട്ടുണ്ട്,, അവരുടെ ഒരു നോട്ടം കിട്ടാന്‍, ഒരു ചിരി ഏറ്റെടുക്കാന്‍.. എന്തായാലും ഞാന്‍ സ്രാംബികാല്‍ കാരിയായ കുട്ടിയെ വളച്ച്ചില്ലെന്കിലും, ജോസഫ്‌ അത് സാധിച്ചെടുത്തു.. നല്ല അസ്ഥിക്ക് പിടിച്ച പ്രേമം.. പക്ഷെ എന്തോ പെണ്‍കുട്ടിയെ ഞങ്ങള്ക്ക് ഇഷ്ടമില്ലായിരുന്നു.. ഞാനും, ജിമ്മിയും ഒത്തിരി എതിര്‍ത്തിരുന്നു.. പക്ഷെ ഞങ്ങളുടെ അളിയന്‍റെ ആദ്യ പ്രേമമല്ലേ? അവന് ഞങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞില്ല.. ഞങ്ങള്‍ പറഞ്ഞതൊക്കെ, അസ്സുയ കൊണ്ടാണ് എന്ന് അവന് തോന്നിപ്പോയി.. അതിന് അവനെ പറഞ്ഞിട്ട് എന്ത് കാര്യം.. പയ്യന്‍ ഫ്രഷ്‌ അല്ലായിരുന്നോ.. പെണ്ണിന്റെ മനസ്സു വായിക്കാന്‍ അവനറിയില്ലായിരുന്നു.. പക്ഷെ നാട്ടില്‍ എനിക്കുണ്ടായിരുന്ന ഒരു പ്രേമം ഒരു കാരണവുമില്ലാതെ എട്ടു നിലയില്‍ പൊട്ടിയതിന്റെ വിഷമം നേരിട്ട എനിക്ക് അനുഭവം ഗുരുവായിരുന്നു.. നല്ല സാമ്പത്തീകചുറ്റുപാട് കുട്ടിക്ക് ഉണ്ടായിരുന്നു.. എന്നാല്‍ ജോസഫ്‌ ഞങ്ങളില്‍ ഒരുവനായിരുന്നു.. ഞാന്‍ പറഞ്ഞട്ടില്ലേ..ഞങ്ങളില്‍ പണക്കാര്‍ ജിമ്മി യും ജോജിയും ആയിരുന്നെന്നു.. ബാക്കി എല്ലവാരും കണക്കായിരുന്നു.. ഞാന്‍ അവനോടു പറഞ്ഞു, "അളിയാ എനിക്ക പെണ്ണിനെ അത്ര വിശ്വാസം പോര.. അവള്‍ നിനക്കിട്ടു പണി തരും" .. അവന്‍ എവിടെ കേള്‍ക്കാന്‍... അവന്‍ അവളുടെ ഗുണഗണങ്ങള്‍ ഞങ്ങളെ എന്നി കേള്‍പ്പിച്ചു.. അവര്‍ക്കിടയില്‍ കത്തുകള്‍ അങ്ങനെ പറന്നു കൊണ്ടിരുന്നു.. ആദ്യമൊക്കെ ജോസഫ്‌ ഞങ്ങളെ അറിയിച്ചിരുന്നു അവന്റെ കാര്യങ്ങളെല്ലാം,, പിന്നെ പിന്നെ, ഒന്നും അറിയിക്കതെയായി.. അവന് പുതിയ കൂട്ടുകെട്ടുകളായി.. അവന് അവന്‍റെ ഒരു ചെറിയ ലോകത്തായി മാറി, അല്ലെങ്കില്‍ അവള്‍ അവനെ മാറ്റി എടുത്തു എന്ന് പറയുന്നതാവാം ശരി. ആയിടക്കു അവരുടെ പള്ളിയില്‍ പെരുന്നാളായി...അന്ന് അവിടെ ഗാനമേളയും ഉണ്ട്.. ഗാനമേള ആര്‍ക് കേള്‍ക്കണം? ഞങ്ങള്‍ക്കവിടെ കുട്ടികളെയൊക്കെ ഒന്നു കാണാന്‍ പോണം എന്ന് തോന്നി.. വൈകിട്ട് വച്ചു പിടിപ്പിച്ചു..ശാന്തിക്കവലയില്‍ അന്ന് ഒരു ചാരായ ഷാപ്പ് ഉണ്ടായിരുന്നു.. അവിടെ കയറി, ജീവിതത്തില്‍ ആദ്യമായി ഞങ്ങള്‍ പട്ടയും മുട്ടയും കഴിച്ചു നല്ല ഫോമില്‍ പള്ളിയിലെത്തി..ഗാനമേളക്ക് ഞങ്ങള്‍ സ്ടെജിനു മുന്നിലെ ചൊരിമണലില്‍ ചടഞ്ഞിരുന്നു.. നമുക്കു കാണേണ്ട എല്ലാ കക്ഷികളും അവിടെ എത്തിയിരുന്നു.. സ്ഥലത്തെ പ്രധാന പയ്യന്‍സ് ഞങ്ങളൊക്കെ തന്നെ ആയിരുന്നതിനാല്‍ എല്ലാവര്ക്കും നോട്ടം ഞങ്ങളില്‍ തന്നെ.. മൊത്തത്തില്‍ ഞങ്ങളെ ക്കുറിച്ച് വളരെ "നല്ല" അഭിപ്രായം നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നതിനാല്‍ ആരും തന്നെ ഞങ്ങള്‍ എന്ത് കാണിച്ചാലും, ഒന്നും പറഞ്ഞിരുന്നില്ല.. ജോസഫിന്റെ കക്ഷിയും, അവനും കൂടെ ആള്‍തിരക്കിലും കണ്ണുകള്‍ കൊണ്ടു കഥകള്‍ പറയുന്നുണ്ടായിരുന്നു.. അവരുടെ ഒരു set up നു ശകലം പഞ്ച് കൊടുക്കാനായി, ഞങ്ങള്‍ "ചമ്പക്കുളം തച്ചന്‍" എന്ന സിനിമയിലെ "ഒളിക്കുന്നുവോ..." എന്ന് തുടങ്ങുന്ന ഗാനം ഞങ്ങള്‍ ആവശ്യപ്പെട്ടു.. ഞങ്ങളുടെ ആവശ്യം നിരകരിക്കുവാന്‍ അവര്‍ക്കവില്ലയിരുന്നു.. അവര്‍ പാട്ടു തുടങ്ങി.. ഞങ്ങള്‍ മണലില്‍ ഓരോരുത്തരുടെ പിറകില്‍ ഓരോരുത്തരായി, വള്ളത്തില്‍ ഇരിക്കുന്നതുപോലെ ഇരുന്നു, സങ്കല്പീക തുഴ കൊണ്ടു തുഴഞ്ഞു അഭ്യാസ പ്രകടനം നടത്തി.. ഞങ്ങളുടെ പ്രകടനം കണ്ടു, ഒരു തല്ലു അവിടെ ഉരുണ്ടു കൂടി വന്നതാണ്‌..പക്ഷെ ഞാന്‍ പറഞ്ഞില്ലേ, Gypsy's ഒരു സംഭവം ആയിരുന്നു..ഞങ്ങള്‍ക്കെതിരെയുള്ള എല്ലാ കാര്യങ്ങളും ഒരു സംഭവം ആക്കാനും ഞങ്ങള്‍ക്കരിയമായിരുന്നു.. ഒത്തിരി വേഗത്തിലായിരുന്നു ജോസഫിന്റെ ഒരു പോക്ക്.. പോക്ക് കണ്ടപ്പോഴേ ഞാന്‍ കരുതി, ഇതു അത്ര നാള്‍ വാഴില്ല എന്ന്.. ഒരുനാള്‍ അറിഞ്ഞു അവള്‍ ജോസഫിനെ വിട്ടു പോയി എന്ന്.. "ആര് എതിര്‍ത്താലും ഞങ്ങള്‍ ഒന്നിച്ചിരിക്കും" എന്ന് കട്ടായം എന്നോട് ഒരിക്കല്‍ അവള്‍ പറഞ്ഞിരുന്നു.. അവരുടെ നല്ല ജീവിതത്തിനായി എന്‍റെ support ഉം അവള്‍ ചോദിച്ചിരുന്നു.. പക്ഷെ ഒന്നും വേണ്ടി വന്നില്ല.. അവള്‍ അവനെ വിട്ടു പോയി.. സ്നേഹത്തിനു മുന്നില്‍ അവള്‍ status വച്ചു നോക്കിയപ്പോള്‍, അവളുടെ സ്നേഹം വറ്റി വരണ്ടു പോയി.. ഒത്തിരി തകര്‍ന്നു പോയിരുന്നു അന്ന് ഞങ്ങളുടെ ജോസഫ്‌..പക്ഷെ ഒരു തകര്‍ച്ചയില്‍ സര്‍വവും നഷ്ടമാക്കി വിധിയെ പഴിച്ചു നില്ക്കാന്‍ ഞങ്ങള്‍ക്കവില്ലയിരുന്നു.. അവള്‍ ഇപ്പോള്‍ എവിടെ ഉണ്ട് എന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല, പക്ഷെ, അവള്‍ status ന്റെ പേരില്‍ മാറ്റി നിര്‍ത്തിയ ജോസഫ്‌ ഇന്നു ഒരു high profile company യുടെ Kerala Region Marketting Manager ആണ്..and he leads a very happy and luxrious family life with his wife and two smart sons. അവന് ആഗ്രഹമില്ല എങ്കിലും അവളെ ഒരിക്കല്‍ കൂടി കാണണം എന്ന ആഗ്രഹം എനിക്കുണ്ട്.. അവളുടെ status എന്താണ് എന്നറിയാന്‍ വേണ്ടി മാത്രം...

മോസ്‌ & ക്യാറ്റ്‌



നിങ്ങള്ക്ക് കുടുംബം ഉണ്ടോ?? അതില്‍ കുട്ടികള്‍ ഉണ്ടോ?? എങ്കില്‍ വിട്ടോ ഈ പടം കാണാന്‍.. കുട്ടികള്ക്ക് തീര്ച്ചയായും ഇഷ്ടപ്പെടും.. വലിയവര്‍ക്കും ചിരിക്കാം,, എങ്കിലും വിഡ്ഢികളെപ്പോലെ എന്ന് മാത്രം. ഫാസീലില്‍ നിന്നും ഒരല്പം കൂടി കിടിലന്‍ ഒരു സാധനം ഞാന്‍ പ്രതീക്ഷിക്കുന്നു..

PASSENGER



സത്യത്തില്‍ ദിലീപില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ച ഒരു സംഭവം അല്ലായിരുന്നു എനിക്ക് കാണാന്‍ കഴിഞ്ഞത്.. പക്ഷെ..ഈ സിനിമയില്‍ ഒരു മെസ്സേജ് ഉണ്ട്... അത് വളരെ സീരിയസ് ആയി അവതരിപ്പിച്ചിരിക്കുന്നു.. പാട്ടുകളും, ഡാന്‍സ്കളും ഇല്ലാത്ത ഒരു സിനിമ.. പിന്നെ,, പടം ഒരല്‍പം ഇഴഞ്ഞു പോയോ എന്നൊരു സംശയം..ഇത്തിരി കൂടി ഫാസ്റ്റ് ആയിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോയി.. പക്ഷെ കൊള്ളാം കേട്ടോ..

IG



എന്‍റെ പൊന്നെ.. എന്നെക്കൊണ്ട് വയ്യ.. എന്താ ഒരു സംഭവം.. ATS (anti terrorist scode) അങ്ങ് കലക്കുകയല്ലേ.. സത്യത്തില്‍ എന്നെ സമ്മതിക്കണം.. ഞാന്‍ ഇത്തരം പടങ്ങള്‍ കാണാന്‍ പോകുന്നതില്‍..പിന്നെ ഒരു കാര്യം സമ്മതിക്കതിരിക്കാന്‍ വയ്യ.. നല്ല ഒന്നാന്തരം വില്ലന്‍.. ആള് വളരെ മിടുക്കന്‍..നേരംകൊല്ലിയായാണ്‌ ഞാന്‍ ഈ പടം കാണാന്‍ പോയത്.. പക്ഷെ, പോര കേട്ടോ..

Wednesday, May 13

ആ പ്രേമത്തിന്റെ ബാക്കി പത്രം..

തിരിച്ച് " I love you" എന്നുള്ള ഒരു മറുപടി ഞാന്‍ അവളില്‍ നിന്നും പ്രതീക്ഷിച്ചില്ലായിരുന്നു അപ്പോള്‍, കാരണം, എന്‍റെ ആ വെളിപ്പെടുത്തല്‍ എന്‍റെ മനസ്സില്‍ നിന്നും വന്ന ഒന്നല്ലയിരുന്നു.. എല്ലാവരും കൂടി എന്നെ മൂപ്പിച്ച്, ഞാന്‍ പോയി പറഞ്ഞു.. തല്ലു കൊല്ലാതെ തിരികെ പോരുക എന്നുള്ള ഒരൊറ്റ ഉദ്ദേശം മാത്രമെ അപ്പോള്‍ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളു.. അതുകൊണ്ട് തന്നെ, അവളുടെ മറുപടി കാക്കാതെ, ഞാന്‍ തിരികെ പോന്നൂ.. അവള്‍ ബസില്‍ കയറി പോവുകയും ചെയ്തു.. റോയി ചേട്ടന്‍ തുള്ളിച്ചാടി എന്‍റെ സാക്ഷിയായി മാറി.. അച്ചന്റെ കയ്യില്‍ നിന്നും പൈസ വാങ്ങി ഞങ്ങളെല്ലാവരും കൂടി ശശിയുടെ കടയില്‍ നിന്നും നല്ല രസമായി പൊറോട്ടയും, ഇറച്ചികറിയും കഴിച്ചു.. ഞാന്‍ അവരുടെ ഇടയില്‍ ഒരു പുലിയായി അങ്ങനെ വേറിട്ട്‌ നിന്നു..
കുറച്ചു ദിവസങ്ങളോളം ആ സംഭവം അങ്ങനെ കത്തി നിന്നു.. എല്ലാവരും എന്‍റെ ധൈര്യത്തെ സമ്മതിച്ചു തന്നു..പക്ഷെ ഒരു ദിവസം നമ്മുടെ റോയി ചേട്ടന്‍ വന്നു ഒരു കാര്യം എന്നോട് ചോദിച്ചു.. അവള്ക്ക് ഒരു ആങ്ങള ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ആ പണിക്കു പോകുമായിരുന്നോ എന്ന്.. ഞാന്‍ പുള്ളിക്കാരന്റെ മുഖത്ത് അങ്ങനെ നോക്കി നിന്നു പോയി.. കാരണം, ആ അച്ചന്‍ എന്നെ പിരി കയറ്റുമ്പോള്‍ ഈ ചേട്ടനും എന്‍റെ അടുത്ത് ഉണ്ടായിരുന്നു..പുള്ളിയൊക്കെ കൂടിയ അന്ന് എന്നെ സപ്പോര്‍ട്ട് ചെയ്തു, എന്ത് വന്നാലും അവര്‍ കൂടെ ഉണ്ട് എന്ന് ഉറപ്പു പറഞ്ഞു, എന്നെ പിരി കയറ്റി വിട്ടു, എന്നെക്കൊണ്ട് അവളോട്‌ അങ്ങനെ പറയിച്ചത്.. മാത്രവുമല്ല, അച്ചന്‍ തന്ന കാശിനു പൊറോട്ടയും ഇറച്ചിയും കഴിക്കുമ്പോള്‍, ഇതൊന്നും ചോദിച്ചുമില്ല.. എന്നിട്ടിപ്പോള്‍ വന്നു, അവളുടെ ആങ്ങളയുടെ കാര്യം പറയുന്നു.. ഞാന്‍ ഒന്നും മിണ്ടിയില്ല... അപ്പോള്‍ പുള്ളിക്കാരന്‍ തുടര്‍ന്ന് പറഞ്ഞു, അവള്‍ക്കൊരു ആങ്ങള ഉണ്ടായിരുന്നുവെന്നും, പുള്ളിക്കാരന്‍ വെള്ളത്തില്‍ പോയി മരിച്ചു പോയെന്നും ഒക്കെ..കേട്ടപ്പോള്‍ അതിലോലമാം എന്‍റെ ഹൃദയം ശകലം ഒന്നു തേങ്ങി.. ഞാന്‍ തനിയെ ഇരുന്നു, ഒത്തിരി ചിന്തിച്ചു.. അവസാനം ഞാന്‍ ചെയ്തത് ശരിയല്ല എന്ന് എനിക്ക് തന്നെ തോന്നി.. എനിക്കെന്റെ തെറ്റ് തിരുത്തണം എന്ന് തോന്നി.. സത്യത്തില്‍ എനിക്കു ആ കുട്ടിയോട് ഒരു പ്രേമം ഒന്നും തോന്നിയിട്ടില്ലയിരുന്നു.. ഒരു ചെറിയ താല്‍പ്പര്യം..അത്രതന്നെ.. പിന്നെ, എന്നേക്കാള്‍ ഒത്തിരി പൊക്കം അവള്ക്ക് കുറവായിരുന്നതിനാല്‍, എനിക്കവള്‍ ഒരു മാച്ച് ആണെന്ന് തോന്നിയിട്ടില്ലയിരുന്നു.. പിന്നെ ഞാന്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ഒരു പ്രേക്രുതക്കാരന്‍ ആയതിനാല്‍, അവളോട്‌ പോയി എനിക്കവളെ ഇഷ്ടമാണെന്ന് പറഞ്ഞു അത്രതന്നെ..
തെറ്റ് തിരുത്തണം എന്ന് തോന്നി തുടങ്ങിയപ്പോള്‍ മുതല്‍ അവളെ കാണാനുള്ള എന്‍റെ ശ്രമങ്ങള്‍ തുടങ്ങി ഞാന്‍.. എന്‍റെ സൈക്കളില്‍ അവള്‍ വരുന്ന സമയം നോക്കി കാത്തിരുപ്പായി..പല വട്ടം അവളെ കണ്ടു മുട്ടി.. സംസാരിക്കാന്‍ ഒരു ശ്രമവും നടത്തി, ഒന്നും വിജയിച്ചില്ല.. പക്ഷെ എപ്പോഴൊക്കെ ഞങ്ങള്‍ കണ്ടു മുട്ടിയോ അപ്പോളൊക്കെ അവളുടെ കണ്ണില്‍ നിന്നും എന്നെ അവള്‍ക്കിഷ്ടമാണ് എന്ന ഉത്തരം എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു.. എന്നിരുന്നാലും അവളുടെ വായില്‍ നിന്നും അത് കേള്‍ക്കണം എന്ന വാശി എനിക്കുന്ടായിരുന്നു. പരിശ്രമമാണ് വിജയത്തിന്റെ മുന്നോടി എന്നറിഞ്ഞ ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു.. അങ്ങനെ ഒരു ദിവസം അവളെ ഞാന്‍ കളത്തില്‍ അമ്പലത്തിന്‍റെ വടക്കു വശത്തുള്ള കുളത്തിന്‍റെ അടുത്ത് വച്ചു കണ്ടു മുട്ടി.. നേരെ സൈക്കിള്‍ അവളുടെ സൈഡില്‍ ചവിട്ടി നിര്ത്തി, അവളുടെ കൂട്ടുകാരിയോട് ഒരല്പം മാറി നില്‍കാന്‍ പറഞ്ഞു..എന്നിട്ട് ഞാന്‍ പറഞ്ഞു.."അതേയ് കുറച്ചു നാളായി ഞാന്‍ ഈ സൈക്കിള്‍ ചവിട്ടി ഇയാളുടെ പിറകെ നടക്കുന്നു..എനിക്കിന്നൊരു ഉത്തരം വേണം.. തനിക്കെന്നെ ഇഷ്ടമാണോ അല്ലയോ? "അവള്‍ ഒരു പുലിയായി മാറിയ സമയം ആയിരുന്നു അപ്പോള്‍..എന്നെ ഞെട്ടിച്ചു അവള്‍ പറഞ്ഞു.."എനിക്കിയാളെ ഇഷ്ടമല്ല ". അവള്‍ക്കെന്നെ ഇഷ്ടമാണ് എന്ന് ഉറപ്പിച്ചു പോയ എനിക്കിട്ടു കിട്ടിയ നല്ല ഒന്നാന്തരം "എട്ടിന്റെ" പണി..പക്ഷെ ഞാന്‍ അത് പുറത്തു കാണിച്ചില്ല.. പകരം അവളോട്‌ പറഞ്ഞു.."ഞാന്‍ ഇവിടെ തന്നെ കാണും,, ഇനി എന്നെങ്കിലും തനിക്ക് തീരുമാനം മാറ്റണം എന്ന് തോന്നുമ്പോള്‍ എന്നെ അറിയിക്കണം", നേരെ സൈക്കളില്‍ തിരികെ വീട്ടിലേക്ക് പൊന്നു..വെറുതെ ആണെങ്കില്‍ പോലും, ഞാന്‍ ഇഷ്ടമാണ് എന്ന് പറഞ്ഞ ആ പെണ്‍കുട്ടി എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോലുണ്ടായ ഒരു വേദന, അത് അത്ര സുഖമുള്ളതല്ല കേട്ടോ..പക്ഷെ ഒരു കാര്യത്തില്‍ എനിക്ക് സമാധാനം ഉണ്ടായി..ഞാന്‍ പറഞ്ഞ വാക്കു പാലിക്കാന്‍ ഞാന്‍ ശ്രമിച്ചു.. പക്ഷെ അവള്‍ക്കെന്നെ ഇഷ്ടമായിരുന്നില്ല..അതുകൊണ്ട്, എന്‍റെ മനസ്സില്‍ ഒരു വിഷമവും ഇപ്പോള്‍ ഇല്ല.. എങ്കിലും വിധിയുടെ ഒരു കാര്യം നോക്കണേ..ഞാന്‍ എന്‍റെ ജീമോളെ കല്യാണം കഴിച്ചശേഷം പള്ളിയില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ ഈ പെണ്‍കുട്ടി പള്ളിച്ചന്തയില്‍ ബസ്സ് കാത്തു നില്പുണ്ടായിരുന്നു.. ഈ കഥകളൊക്കെ അറിയാമായിരുന്ന, എന്‍റെ ഭാര്യ, അവളെ എനിക്ക് കാണിച്ചു തരികയും ചെയ്തു....

Friday, May 8

എന്‍റെ മറ്റൊരു പ്രണയം...

ഇന്നലെ ഞങ്ങളുടെ മനോജിന്‍റെ അനിയന്‍ മനുവിന്‍റെ മനസമ്മതം ആയിരുന്നു..എനിക്ക് പോകാന്‍ കഴിഞ്ഞില്ല, പക്ഷെ ജോസഫ്‌, ജോജി, ഷാജി എന്നിവര്‍ പോയിരുന്നു.. അവിടെ വച്ചു ഞങ്ങളുടെ ഒരു പഴയ താരത്തെ അവര്‍ കണ്ടു എന്ന് പറഞ്ഞു അവര്‍ എന്നെ വിളിച്ചിരുന്നു.. ഞങ്ങളുടെ എന്ന് പറയുന്നതിനേക്കാള്‍, എന്‍റെ താരം എന്ന് പറയുന്നതായിരിക്കും അതിന്‍റെ ശരി. എന്തായാലും അവര്‍ അവളുമായി സംസാരിച്ചില്ല.. ജോജി ഒന്നു ശ്രമിച്ചു എന്ന് പറഞ്ഞു കേട്ടു‌, പക്ഷെ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല..എങ്കിലും ഇന്നലെ അവളെ കണ്ടു എന്ന് പറഞ്ഞു അവര്‍ വിളിച്ചപ്പോള്‍ ആ സംഭവം ഒന്നു ഇവിടെ എഴുതണം എന്ന് തോന്നി..

സംഭവം നടക്കുന്നത് 1991 ലെ അവുധിക്കാലതാണ്.. അന്ന് ഞങ്ങളുടെ പള്ളി, ഒരു ക്രിസ്ടീന്‍ എന്ന കൂട്ടായ്മ സംഘടിപ്പിച്ചു, അതില്‍ ഒരു choir ഉണ്ടായിരുന്നു. ഞാനായിരുന്നു male voice. മൂന്ന് ദിവസത്തെ പരിപാടിയായിരുന്നു. ഞങ്ങളുടെ പള്ളിയുടെ കീഴിലുള്ള സകല പള്ളികളിലെയും teenagers ഒത്തുകൂടിയ ഒരു പരിപാടി. സ്റ്റേജില്‍ പാട്ടു പടികൊണ്ടിരിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ എപ്പോഴും ഒരു കുട്ടിയുടെ കണ്ണുമായി അങ്ങനെ കൂട്ടിമുട്ടും.. എന്നെ നോക്കി അവള്‍ ചിരിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു.. പിന്നെ പതിയെ പതിയെ ആ കുട്ടിയുമായി ഞാന്‍ സംസാരിച്ചു തുടങ്ങി. ആള്‍ തൈക്കാട്ട്ശെരിയിലെ ശ്രാമ്പികാല്‍ ഇടവകയില്‍ നിന്നുള്ള ഒരു പൊക്കം കുറഞ്ഞ വട്ടമുഖക്കാരി, സുന്ദരിയായിരുന്നു..ഞങ്ങള്‍ ആ മൂന്ന് ദിവസവും സംസാരിച്ചു, ഒത്തിരി കൂട്ടായി മാറി. അതിനിടയില്‍ തന്നെ, എനിക്കു ആ കുട്ടിയെ ഇഷ്ടമാണ് എന്ന ശ്രുതി അവിടെ പരന്നിരുന്നു. അന്ന് അവസാന ദിവസം പ്രോഗ്രാം കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടി അങ്ങനെ ഈ പെണ്‍കുട്ടികളെ യാത്രയാക്കി വായില്‍ നോക്കി നില്‍ക്കുമ്പോള്‍ ഇവളും അത് വഴി വന്നു എന്നോട് ബൈ പറഞ്ഞു പോയി. അപ്പോള്‍ കൂടി നിന്നവരില്‍ ഒരു അച്ചന്‍ എന്നെ വാശി പിടിപ്പിച്ചിട്ട് പറഞ്ഞു, എനിക്ക് ധൈര്യം ഉണ്ടെങ്കില്‍ അവളോട്‌ പോയി എനിക്കിഷ്ടമാണ് എന്ന് പറയാന്‍.. സോതമേ വലിയ പുലിയാണ് എന്ന് ഭാവിക്കുന്ന ഞാന്‍ അവരൊക്കെ എന്നെ മൂപ്പിച്ചപ്പോള്‍, ആ വെല്ലുവിളി ഏറ്റെടുത്ത് അവളുടെ അടുത്തെത്തി. എല്ലാവര്ക്കും പൊറോട്ടയും ഇറച്ചിയുമാണ് അച്ചന്റെ ഓഫര്‍ . ഞാന്‍ എന്തും സംഭവിക്കട്ടെ എന്ന് കരുതി മുന്നോട്ടു നടന്നു.. ഞാന്‍ ആ കുട്ടിയോട് I love you എന്ന് പറയുന്നതിന് സാക്ഷിയാകുവാന്‍ റോയ് ചേട്ടനെ അച്ചന്‍ ഏല്പിച്ചു വിട്ടു. അങ്ങനെ ഞാന്‍ മുന്നിലും, റോയി ചേട്ടന്‍ എന്‍റെ പിറകില്‍ കുറച്ചു മാറി പള്ളി സ്കൂളിന്റെ പിറകില്‍ നില്‍പ്പായി.. ആ കുട്ടികളെ കൊണ്ടുപോകാന്‍ ദീപം ബസ്സ് കാത്തു റോഡില്‍ കിടക്കുന്നു.. ബസില്‍ കയറുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ വിളിച്ചു... അവള്‍ തിരിഞ്ഞു നിന്നു, ഒരല്പം നാണത്തോടെ.. എന്‍റെ അടുത്തേക്ക് വരന്‍ ഞാന്‍ വിളിച്ചു.. അവള്ക്ക് ഭയങ്കര നാണം,, പിന്നെ കൂട്ടുകാര്‍ അവളെ എന്‍റെ അടുക്കലേക്കു തള്ളി വിട്ടു..പതിയെ പതിയെ, മുഖം കുനിച്ചു പിടിച്ചു.. അവള്‍ എന്‍റെ അടുത്തേക്ക് വന്നു.. ദീപം ബസ്സിനെക്കള്‍ ഉച്ചത്തില്‍ എനിക്കെന്റെ നെഞ്ചിന്റെ ഇടിപ്പ് കേള്‍ക്കാം.. ആദ്യമായി ഒരു പെണ്ണിനോട് ഞാന്‍ I love you എന്ന് പറയാന്‍ പോകുന്നു..അവള്‍ എന്‍റെ അടുത്ത് വന്നു എന്‍റെ മുഖത്ത് നോക്കി നില്ക്കുന്നു..ഇടക്കിടെ ചുറ്റും തിരിഞ്ഞു നോക്കുന്നുമുണ്ട് അവള്‍..ഇതെല്ലം വീക്ഷിച്ചു റോയി ചേട്ടന്‍ ഒരല്പം മാറി എന്‍റെ വീരചരിതത്തിന് സാക്ഷി പറയാന്‍ റെഡിയായി നില്ക്കുന്നു.. ഞാന്‍ ഒന്നും പറയാതെ നില്ക്കുന്നത് കണ്ടപ്പോള്‍ അവള്‍ തുടക്കമിട്ടു.. "എന്തിനാ എന്നെ വിളിച്ചത്?" എന്ത് പറയണം എന്നറിയാതെ ഞാന്‍ അവളുടെ മുന്നില്‍ പതറി.. അത് മനസിലാക്കി വീണ്ടും എന്നോട് അവള്‍ പറഞ്ഞു "എന്താണെന്കിലും പറഞ്ഞോ... ഇതാ എന്‍റെ ബസ്സ്‌ ഇപ്പോള്‍ പോകും.." വളരെ കൂളായി അവള്‍ എന്‍റെ മുന്നില്‍ നില്ക്കുന്നു, അവളുടെ മുഖം ഞാനൊന്നു വായിക്കാനൊരു ശ്രമം നടത്തി.."കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി എന്‍റെ മുഖത്ത് ഒത്തിരി നേരം നോക്കിയിരുന്ന പെണ്‍കുട്ടിയാണ് ഇവള്‍..ഞങ്ങള്‍ ഒത്തിരി സംസാരിച്ചിരുന്നു ആ ദിവസങ്ങളില്‍.. ഒരു പക്ഷെ ഇവള്‍ക്ക് എന്നെ ഇഷ്ടമാണ് എന്ന് തോന്നുന്നു.." ഞാന്‍ അവളോട്‌ പറഞ്ഞു.. "ഒന്നുമില്ല". "ഹേ അത് ഞാന്‍ വിശ്വസിക്കുന്നില്ല... എന്തോ എന്നോട് പറയാന്‍ ഉണ്ട്.. വേഗം പറ പ്ലീസ്" അവള്‍ എന്നോട് പറഞ്ഞു.."ഇവള്‍ എന്നെ നിര്‍ബന്ധിക്കുകയല്ലേ?? അവളും ഒരു പക്ഷെ അത് കേള്‍ക്കാന്‍ കൊതിക്കുന്നുണ്ടയിരിക്കാം..പറയണോ? " ഞാന്‍ വീണ്ടും വീണ്ടും ചിന്തിച്ചു.. എന്നിട്ടവളോട് പറഞ്ഞു, "എനിക്ക് പറയാനുള്ളത് ഞാന്‍ Thankachan വഴി പറഞ്ഞു വിട്ടോളം".. പക്ഷെ അവളുണ്ടോ വിടുന്നു എന്നെ.. "ഞാന്‍ Thankachan മായി വഴക്കാണ്.. എന്തെങ്കിലും പറയണമെങ്കില്‍ ഇപ്പോള്‍ പറയണം.." എനിക്ക് മനസിലായി അവള്‍ എന്നെ വിടുന്ന ലക്ഷണം ഇല്ല എന്ന്.. ചുറ്റും നോക്കി ഞാന്‍.. എന്‍റെ കൂട്ടുകാരും ആ അച്ചനും ഞങ്ങളെ ഉറ്റു നോക്കി ദൂരെ നില്ക്കുന്നു.. ഒന്നും അറിയാത്ത മട്ടില്‍ അതികം അകലെയല്ലാതെ റോയി ചേട്ടന്‍.. ദീപം ബസ്സിന്റെ ഹോണ്‍ അടിക്കുന്നു, അത് ഇവള്‍ക്ക് വേണ്ടിയാണു.. ബാക്കിയെല്ലാവരും ബസ്സില്‍ കയറി.. ഒരിക്കല്‍ കൂടി ഞാന്‍ അവളുടെ കണ്ണുകളില്‍ നോക്കി.. അതില്‍ ഒരു തിളക്കം ഞാന്‍ കണ്ടു.. അവള്‍ക്കെന്നെ ഇഷ്ടമാണ് എന്ന് ആ തിളക്കം എന്നോട് പറഞ്ഞു.. അവള്‍ എന്‍റെ കണ്ണുകളില്‍ നാണത്തോടെ നോക്കി നില്‍പ്പാണ്.. ഞാനാണെങ്കില്‍ വെട്ടി വിയര്‍ക്കുന്നു.. ഞാന്‍ എന്‍റെ വരണ്ട chundukal നനപ്പിച്ച്‌. പതിയെ അവളോട്‌ പറഞ്ഞു.. " I LOVE YOU "

Wednesday, April 22

എന്‍റെ തിരിച്ചറിയലിന്റെ ദിവസം..

ഇന്നലെ രാത്രിമുഴുവനും മഴ തകര്‍ത്തു പെയ്യുകയായിരുന്നു.. വേനലിലെ മഴ.. അതുകൊണ്ട് തന്നെ നല്ല സുഖമായിരുന്നു കിടന്നുറങ്ങാന്‍. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം, സുഖമായിട്ടു ഉറങ്ങിയത് കാരണം രാവിലെ ഉണരുവാന്‍ ഇത്തിരി വൈകി. ഓഫീസില്‍ എനിക്കു നേരത്തെ ചെല്ലുകയും വേണം. വേഗം തന്നെ പുറത്തെ ഇരുപ്പു മുറിയില്‍ നിന്നും ദീപിക പത്രവുമായി നേരെ ടോയിലറ്റ്ലേക്ക്.. "ങേ... ഇതു ഞാനല്ലേ ?" പത്രത്തില്‍ അടിച്ചിരുന്ന എന്‍റെ ഫോട്ടോ നോക്കി ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. "പക്ഷെ ഈ ചരമ കോളത്തില്‍ എന്‍റെ പടം എന്തിന് അച്ചടിച്ചു?" ഒട്ടും സുഖകരമല്ലാത്ത ഒരു ചിന്തയായി ആ ഫോട്ടോ മാറി. ഒരു നിമിഷം.. ഇന്നലെ രാത്രി കിടക്കാന്‍ പോയപ്പോള്‍ എനിക്ക് ശക്തമായ ഒരു നെഞ്ച് വേദന ഉണ്ടായല്ലോ? പക്ഷെ അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് എത്ര ശ്രമിച്ചിട്ടും എനിക്കൊര്‍മിക്കാന്‍ കഴിയണില്ല..ഓ ചിലപ്പോള്‍ നല്ലത് പോലെ കൂര്‍ക്കം വലിച്ചു കിടന്നു ഉറങ്ങിക്കാണും ഞാന്‍...

സമയം പത്തു ആയല്ലോ? "എവിടെ എന്‍റെ കാപ്പി? ഇന്നും എന്‍റെ ബോസ്സ് എന്നെ ചീത്ത പറയും", കാരണം വീണ്ടും ഞാന്‍ വൈകുന്നു. "എവിടെ പോയി എല്ലാവരും?" ഉച്ചത്തില്‍ ഞാന്‍ ചോദിച്ചു. ഊണ് മുറിയില്‍ മറ്റുള്ളവരെ തിരയുമ്പോള്‍, എന്‍റെ മുറിക്കു പുറത്തു ആളുകള്‍ കൂടി നില്ക്കുന്നത് ഞാന്‍ കണ്ടു. എന്തായാലും ഒന്നു നോക്കി കളയാം. കൂടിനില്‍ക്കുന്നവരില്‍ ചിലരെന്കിലും കരയുന്നുണ്ട്. പതിയെ ആ വാതിലിലൂടെ ഞാന്‍ അകത്തേക്ക് പാളി നോക്കി. "ങേ എന്തായിത്‌? ഞാന്‍ ആ കട്ടിലില്‍ കിടക്കുന്നോ?" എനിക്കെന്നെ തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.."ഞാന്‍ അവിടെയല്ല, ഇവിടെയാ" എന്നുച്ചത്തില്‍ അലറി വിളിച്ചു ഞാന്‍. ആരും എന്നെ കേട്ടില്ല.."ഞാന്‍ മരിച്ചിട്ടില്ല, ഇതാ ഇവിടെ ജീവനോടെ ഉണ്ട്.. ഇങ്ങോട്ട് ഒന്നു നോക്കിക്കേ" കുറച്ചു കൂടി ഉച്ചത്തില്‍ ഞാന്‍ അലറി. ആരും ഒരു താല്‍പര്യവും എന്നോട് കാണിച്ചില്ല..എല്ലാവരും കട്ടിലില്‍ "എന്നെ" നോക്കി കണ്ടു നെടുവീര്‍പ്പിട്ടു..ഞാന്‍ പതിയെ എന്‍റെ മുറിക്കുള്ളിലേക്ക് കയറി.. "ഞാന്‍ മരിച്ചു പോയോ ?" എന്ന് ഞാന്‍ സ്വയം ചോദിച്ചു..എവിടെ എന്‍റെ ഭാര്യയും, കുട്ടികളും, ചേട്ടനും, ചേച്ചിമാരും, മക്കളും, ഇച്ചാച്ചനും, അമ്മച്ചിയും, കൂട്ടുകാരും ഒക്കെ ? അവരെ ഞാന്‍ അടുത്ത മുറിയില്‍ കണ്ടെത്തി..എല്ലാവരും കരയുന്നു..പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു..എന്‍റെ ഭാര്യയുടെ കണ്ണില്‍ നിന്നും നിലക്കാതെ കണ്ണുനീര്‍ ഒഴുകുന്നു...തീവ്രമായ ദുഃഖം ആ മുഖത്ത് ഞാന്‍ കണ്ടു..എന്‍റെ കൊച്ചു കുഞ്ഞിനു അറിയില്ല എന്ത് സംഭവിച്ചു എന്ന്, എങ്കിലും മമ്മ കരയുന്നത് കണ്ടു അവളും കരയുകയാണ്.. മൂത്തവള്‍ ചേട്ടന്റെ കയ്യില്‍ പിടിച്ചുകൊണ്ടു പൊട്ടിക്കരയുന്നു...എനിക്കെങ്ങനെ യാത്രയാവാന്‍ കഴിയും മക്കളോടുള്ള എന്‍റെ സ്നേഹം അവരെ അറിയിക്കാതെ?? എനിക്കു എങ്ങനെ പിരിയാന്‍ കഴിയും എന്‍റെ ഭാര്യയോടു അവളാണ് ഈ ലോകത്തിലെ ഏറ്റവും സുന്ദരിയും സ്നേഹമുള്ളവളുമായ ഭാര്യ എന്ന് പറയാതെ?? എനിക്കെങ്ങനെ മറഞ്ഞു പോകാന്‍ കഴിയും എന്‍റെ ഇച്ചച്ചനോടും അമ്മച്ചിയോടും, എന്നെ ഞാനാക്കിയത് അവരാണ് എന്ന് പറയാതെ???നിങ്ങളുടെ കൂടെ ആയിരിക്കുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്ന് ചേട്ടനോടും, ചേച്ചിമാരോടും , മക്കളോടും പറയാതെ എനിക്കെങ്ങനെ പോകാന്‍ ???എന്‍റെ കൂട്ടുകാരോട് യാത്ര പറയാതെ എങ്ങനെ എനിക്കു ഈ രംഗം തീര്‍ക്കാന്‍ കഴിയും? അവരില്ലായിരുന്നെന്കില്‍ ഒരു പക്ഷെ ഈ ജീവിതം തെറ്റില്‍ നിന്നും തെറ്റിലേക്കുള്ള ഒരു യാത്ര തന്നെ ആയിപ്പോയേനെ.. എന്‍റെ ആവശ്യങ്ങളിലോക്കെ നിങ്ങള്‍ ഉണ്ടായിരുന്നു, നിങ്ങളുടെ ആവശ്യങ്ങളില്‍ ഞാന്‍ ഇല്ലായിരുനെനങ്കില് കൂടി..

അതാ ആ മൂലയില്‍ ഒരാള്‍ കണ്ണുനീര്‍ ഒളുപ്പിച്ചു വക്കാന്‍ പാടു പെടുന്നു. "എന്‍റെ ദൈവമേ അത് അവനല്ലേ?" ഒരുകാലത്തെ എന്‍റെ ഉറ്റ ചങ്ങാതി..ചെറിയ ഒരു തെറ്റിധാരണയാണ് ഞങ്ങളെ തമ്മില്‍ പിരിയിച്ചത്. പിന്നെ ഞങ്ങള്‍ രണ്ടാളും വലിയ വാശിക്കാര് ആയതിനാല്‍ ആ പിണക്കം തുടര്‍ന്നുകൊണ്ടു പോയി..ഞാന്‍ അവന്റെ അടുക്കലേക്കു ചെന്നു, കൈ നീട്ടികൊണ്ട് പറഞ്ഞു " എടാ അളിയാ, സോറി ടാ, ഇപ്പോഴും നമ്മള്‍ ഉറ്റ ചങ്ങാതിമാരാ, നീ എന്നോട് ക്ഷെമീര്" ഇവനെന്താ ഒന്നും മിണ്ടാത്തത്‌? ഞാന്‍ ക്ഷമ ചോദിച്ചിട്ടും അവന്‍ അവന്റെ വാശി തുടരുകയാണോ? ശ്ശെ!! മോശമായിപ്പോയല്ലോ? പോയി പണി നോക്കാന്‍ പറ ഈ പുല്ലനോട് എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.. എന്തായിത്‌ , എനിക്ക് തോന്നുന്നു, അവന് എന്നെ കാണാന്‍ കഴിയുന്നില്ല എന്ന്..എന്‍റെ നീട്ടിയ കരങ്ങളും കാണാന്‍ അവനാകുന്നില്ല.. എന്‍റെ ദൈവമേ ഞാന്‍ സത്യമായിട്ടും മരിച്ചു പോയോ? കട്ടിലില്‍ കിടക്കുന്ന "എന്‍റെ" അരികില്‍ ഞാന്‍ ഇരുന്നു..എനിക്ക് പൊട്ടിക്കരയനാണ് തോന്നിയത്.."എന്‍റെ ദൈവമേ, എനിക്ക് കുറച്ചുകൂടി ദിവസങ്ങള്‍ തരരുതോ?" ഞാന്‍ വിങ്ങി പൊട്ടിക്കരഞ്ഞു..ഞാന്‍ എത്രമാത്രം എന്‍റെ ഭാര്യയെയും, കുട്ടികളെയും, മാതാപിതാക്കന്മാരെയും, സഹോദരങ്ങളെയും, മക്കളെയും, കൂട്ടുകാരെയും സ്നേഹിക്കുന്നുണ്ട് എന്ന് ഒന്നു കാണിച്ചുകൊടുക്കുവാന്‍ വേണ്ടി മാത്രം കുറച്ചു നാളുകള്‍ കൂടി തരരുതോ? പ്ലീസ് ദൈവമേ പ്ലീസ്..

എന്‍റെ ഭാര്യ ആ മുറിയിലേക്ക് കടന്നു വരുന്നു.. കരഞ്ഞു വീര്‍ത്തു കെട്ടിയ മുഖം ആണെന്കില്‍ കൂടി ഒത്തിരി സുന്ദരിയായിട്ടിരിക്കുന്നു അവള്‍. "മോളൂ, നീ സുന്ദരിയാണ്‌ കേട്ടോ" എന്ന് ഞാന്‍ അവളുടെ കാതില്‍ ചൊല്ലി..അവള്‍ അത് കേട്ടില്ല.. സത്യത്തില്‍ അവളൊരിക്കലും ആ വാക്കുകള്‍ എന്നില്‍ നിന്നും കേട്ടില്ല.."ദൈവമേ ഒരല്പം കൂടി സമയം എനിക്ക് തരുമോ പ്ലീസ്" പൊട്ടിക്കരഞ്ഞു പോയി ഞാന്‍.."ഒരവസരം കൂടി ദൈവമേ.. പ്ലീസ്..."

"ഏയ് എന്താ ഇതു ഉറക്കത്തില്‍ കിടന്നു ഒച്ച വക്കുന്നോ?" എന്‍റെ ഭാര്യ എന്നെ മെല്ലെ ഉണര്‍ത്തി.." വല്ല ദുസ്വപ്നവും കണ്ടുകാണും..അതെങ്ങനെയാ, കുരിശു വരച്ചു കിടക്കാന്‍ പറയുമ്പോള്‍ ചെയ്യില്ല..മക്കളെക്കാള്‍ കഷ്ടമാണ് അപ്പന്‍" ഭാര്യയുടെ സ്നേഹശാസന....ഓ.. അപ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു.. ഈ കണ്ടതെല്ലാം ഒരു സ്വപ്നം മാത്രമായിരുന്നു..എന്‍റെ ഭാര്യ എന്‍റെ അടുത്ത് ഉണ്ട്, അവള്ക്ക് എന്നെ കാണാം, കേള്‍ക്കാം..ഇതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം..എന്‍റെ തിരിച്ചറിയലിന്റെ ദിവസം..

എന്‍റെ ഭാര്യയെ എന്നോട് ചേര്‍ത്ത് പുണര്ന്നുകൊണ്ട് ഞാന്‍ പറഞ്ഞു.."ഈ ലോകത്തിലെ ഏറ്റവും സുന്ദരിയും, സ്നേഹമയിയുമായ ഭാര്യായാണ് നീ, I love you da Kanna" അപ്പോള്‍ അവളുടെ ചുണ്ടില്‍ വിരിഞ്ഞ ചെറു ചിരിയുടെയും, കണ്ണില്‍ നിറഞ്ഞ കണ്ണീരിന്റെയും അര്ത്ഥം എനിക്ക് മനസിലായില്ല.

THANK YOU LORD FOR THIS SECOND CHANCE....

(ഒരു forwaded mail ന്റെ മലയാള വല്കരണം..)

Saturday, April 4

കാണാതായ ജോജിയുടെ ആ മാലാ..

ഞങ്ങളുടെ ടൂര്‍ പ്ലാന്‍ ചെയ്തതിനെക്കാള്‍ സ്പീഡില്‍ ആയിരുന്നു ജോജിയുടെ മാല കാണാതായ വിവരം നാട്ടില്‍ പാട്ടായത്‌. കാര്യം ഞങ്ങള്‍ ഫോട്ടോ തെളിവായ്‌ നിരത്തി മാല ഞങ്ങളുടെ ട്രിപ്പിനുള്ള സ്പോന്സോര്ഷിപ് ആയി കിട്ടിയില്ല എന്ന് വാദിച്ചെങ്കിലും, നാട്ടുകാര്‍ വിശ്വസിച്ചില്ല. അതിനിടയില്‍ ജോജിയുടെ കഴുത്തില്‍ മറ്റൊരു മാല പ്രത്യക്ഷപ്പെട്ടു. അങ്ങനെ തല്‍ക്കാലത്തേക്ക് ആ വിവരം ഒന്നു ശമിച്ചു.. അങ്ങനെ ഇരിക്കുമ്പോള്‍ അതാ മറ്റൊരു വാര്‍ത്ത, ജോജിയെ ക്ലാവ് മണക്കുന്നു എന്ന്.. എന്താ കാരണം എന്ന് അറിയുമോ? അവന്‍റെ കഴുത്തില്‍ രണ്ടാമത് പ്രത്യക്ഷപ്പെട്ട ആ മാലയില്ലേ, അത് വരവിന്റെത്‌ ആയിരുന്നെന്നു.. തീര്‍ന്നില്ലേ വീണ്ടും ഞങ്ങളുടെ ഇടപാട്.. ഈ വരവിന്റെ മാലയുടെ ബുദ്ധി ഞങ്ങളുടേത് മാത്രമവനാണ് സാധ്യത എന്നുവരെ നാട്ടില്‍ പാട്ടായി. തീരെ നിവര്‍ത്തി കേട്ട ഒരു ദിവസം, ഞങ്ങള്‍ ജോജിയെ പിടിച്ചു.. കാരണം, ആ ടുരില്‍ ഞങ്ങളെപ്പോലെ തന്നെയാ അവനും ഷെയര്‍ ഇട്ടതു.. എന്നിട്ടും ഞങ്ങള്‍ അവന്‍റെ കാണാതായ മാലയ്ക്കു ഉത്തരവാദികള്‍ ആണെന്ന് കേട്ടപ്പോള്‍ വിഷമം തോന്നി. അവനോടു ഞങ്ങള്‍ കാര്യം തിരക്കി. അപ്പോള്‍ അവന്‍ പറയുവാ അവന്‍റെ ഒരു കോളേജിലെ കൂട്ടുകാരന് അവന്‍റെ മാല ഇടാന്‍ കൊടുത്തതാണ് എന്ന്. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു പിന്നെന്തിനാ അവന്‍ പകരമായി ആ വരവിന്റെ മാല ഇട്ടുകൊണ്ട്‌ നടന്നത് എന്ന്.. അതിന് ഒരുത്തരം തരാന്‍ അവന് കഴിഞ്ഞില്ല. ഇപ്പോഴും ഞങ്ങള്‍ക്കറിയില്ല ആ മാലയുടെ ബാക്കി ചിത്രം. എങ്കിലും ആ മാലയുടെ ഉത്തരവാദികള് ഞങ്ങളാണെന്ന് പലരും വിശ്വസിക്കുന്നു.. കുറഞ്ഞ പക്ഷം ജോജിയുടെ അമ്മയെന്കിലും.. പക്ഷെ,, സത്യമായിട്ടും ഞങ്ങള്‍ക്കറിയില്ല ജോജി അത് എന്ത് ചെയ്തു എന്ന്.. വിറ്റ് വല്ല പുട്ടും അടിച്ചുകാണും അവന്‍.. ജോജിയല്ലേ ആശാന്‍.. ഇതും ഇതിന്‍റെ അപ്പുറവും ചെയ്യും അവന്‍..

Thursday, April 2

ഞങ്ങളുടെ ആദ്യത്തെ ടൂര്‍

ആയിടക്കാണ്‌ ഞങ്ങള്‍ ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തത്.. എങ്ങോട്ടാണ് എന്നല്ലേ.. പറയാം.. അതിരപ്പിള്ളി, വാഴച്ചാല്‍. എന്നാണ് എന്ന് കൃത്യമായി എനിക്കൊരു ഓര്‍മയില്ല..ആരൊക്കെ അതില്‍ ഉണ്ടായിരുന്നു എന്നും ഓര്‍മയില്ല എങ്കിലും, ഞാനും, ജിമ്മിയും, ജോസഫും, ജോജിയും, ഷാജിയും എന്തായാലും ഉണ്ടായിരുന്നു. ഒരു ദിവസം അങ്ങനെ വെടിയും പറഞ്ഞിരിക്കുന്ന ദിവസം പെട്ടെന്ന് ഒരു തോന്നല്‍, ഒന്നു കറങ്ങാന്‍ പോയാലോ എന്ന്..കാര്യം അവതരിപ്പിച്ചത് ജോജി യായിരുന്നു, പക്ഷെ പിന്നെ കാര്യങ്ങള്‍ക്കൊക്കെ മിന്നല്‍ വേഗത്തിലായിരുന്നു. അല്ലെങ്കിലും ജോജി ഇത്തരം കാര്യങ്ങള്‍ക്കു ആള് ഒരു പുലിയാ..പൈസയൊക്കെ അവിടെനിന്നും, ഇവിടെനിന്നും ഒക്കെയായി സംഘടിപ്പിച്ചു. ജോജി പോയി ഒരു കാര്‍ പറഞ്ഞു. അങ്ങനെ ആ ദിവസം എത്തി ഞങ്ങള്‍ യാത്രയായി ഞങ്ങളുടെ ആദ്യത്തെ അടിച്ച് പോളിക്കായി..

ഉച്ചകഴിഞ്ഞാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത് തന്നെ. ചാലക്കുടിയില്‍ ചെന്നു ഒരു ലോഡ്ജില്‍ റൂം എടുത്തു. പുറത്തു നിന്നും ഒരു വിസ്കി ബോട്ടില്‍ വാങ്ങി, ആ രാത്രി മുഴുവനിരുന്നു അടിച്ച് തീര്ത്തു..പിറ്റേന്ന് രാവിലെ എണീറ്റ്‌ അതിരപ്പിള്ളി, വാഴച്ചാല്‍ എണ്ണ സ്ഥലങ്ങള്‍ കണ്ടു..നല്ല അടിപൊളി പരിപാടിയായിരുന്നു. ഒത്തിരി എന്‍ജോയ് ചെയ്തു..അന്ന് സംഭവിച്ച കാര്യങ്ങളൊന്നും അക്കമിട്ടു നിരത്തുവാന്‍ എനിക്കാവില്ല, കാരണം, അതൊക്കെ മറന്നു പോയി. എങ്കിലും തിരികെ വന്നപ്പോള്‍ സംഭവിച്ച കുറെ കാര്യങ്ങള്‍ ഉണ്ട്,, അത് മറക്കില്ല ഒരിക്കലും. ഞങ്ങളുടെ കറക്കമൊക്കെ കഴിഞ്ഞു തിരികെ വന്നു, ജോജി അവന്‍റെ കുറെ കൂട്ടുകാരോട് ഈ കഥകളൊക്കെ ഒരല്‍പം പൊടിപ്പും തൊങ്ങലും ചേര്ത്തു പറഞ്ഞു..അവര്‍ അതൊക്കെ ജോജി യുടെ അമ്മയോട് പറഞ്ഞു. അതിനൊപ്പം മറ്റൊന്ന് കുടി സംഭവിച്ചു, ജോജിയുടെ കഴുത്തിലെ മാല കാണാനില്ല..ചുരുക്കം പറഞ്ഞാല്‍, ജോജിയുടെ മാല വിറ്റാണ് ഞങ്ങള്‍ ടൂര്‍ പോയത് എന്ന കരകമ്പി നാട്ടില്‍ പാട്ടായി. നാട്ടിലെങ്ങും പാട്ടായാല്‍ പിന്നെ അവന്‍റെ വീട്ടിലെത്തനാണോ പ്രയാസം. അങ്ങനെ ജോജിയുടെ മാല വിറ്റാണ് ഞങ്ങള്‍ കറങ്ങാന്‍ പോയത് എന്ന് നാട്ടുകാരും, ജോജിയുടെ വീട്ടുകാരും തീര്‍പ്പ് കല്‍പ്പിച്ചു. ജോജിയുടെ വീട്ടുകാരും, ജിമ്മി യുടെ വീട്ടുകാരും നല്ല കൂട്ടുകാരായിരുന്നു..ജോജിയുടെ അമ്മ വിളിച്ചു ജിമ്മി യുടെ ചേട്ടനോട് കാര്യം പറഞ്ഞു. അന്നൊരു ഞായറാഴ്ച ആയിരുന്നു. ഞാന്‍ വീട്ടില്‍ നിന്നും ചായ കുടിച്ചു, രണ്ടാമത്തെ കുര്‍ബാനയ്ക്ക് പോകാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ജിമ്മി യുടെ ചേട്ടന്‍ വീട്ടിലെത്തി. നേരെ എന്നെ പിടിച്ചു നിര്ത്തി, പുള്ളിക്കാരന്‍ ഇച്ചച്ചനോട് ചോദിച്ചു, ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ എവിടെ പോയി എന്ന് അറിയാമോ എന്ന്.. എന്റെ ഇച്ചാച്ചന്‍ പറഞ്ഞു," ഉവ്വ് അവര്‍ കൂട്ടുകരോക്കെയായി കറങ്ങാന്‍ പോയിരുന്നു "എന്ന്. ജിമ്മി യുടെ ചേട്ടന്‍ ശരിക്കും ഞെട്ടിപ്പോയി.. കാരണം, ജിമ്മി ഈ ട്രിപ്പിന്റെ കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലായിരുന്നു.. എന്നാല്‍ ഞാന്‍ വീട്ടില്‍ അറിയിച്ച കാര്യം അറിഞ്ഞപ്പോള്‍ ആ ചേട്ടന്റെ അരിശം ഒക്കെ മാറി, പിന്നെ പുള്ളിക്കാരന്‍ ചോദിച്ചു ഞങ്ങള്ക്ക് ഇവിടെനിന്നും പണം കിട്ടി എന്ന്. അപ്പോള്‍ ഞാന്‍ പൈസ ഉണ്ടാക്കിയ കാര്യങ്ങള്‍ പറഞ്ഞു പുള്ളിക്കാരനെ പറഞ്ഞു മനസിലാക്കി. ജോജിയുടെ മാലയോന്നും വിറ്റ്അല്ല ഞങ്ങള്‍ പോയതെന്ന കാര്യം ഞാന്‍ പറഞ്ഞു മനസിലാക്കി. പക്ഷെ ജോജിയുടെ അമ്മ അങ്ങനെയാണ് പറയുന്നതെന്ന് ചേട്ടനും പറഞ്ഞു..കേട്ടപ്പോള്‍ ഒത്തിരി അരിശം വന്നു. നേരെ പള്ളിയില്‍ ചെന്നു, എല്ലാവരും ഒത്തു കുടി, ജോജിയെ കുത്തിനു പിടിച്ചു ചോദിച്ചു..പക്ഷെ അവന്‍ പറഞ്ഞിട്ട് എന്ത് കാര്യം, നാട്ടില്‍ എല്ലാവരും അറിഞ്ഞില്ലേ. അങ്ങനിരിക്കുമ്പോള്‍ ഞങ്ങള്‍ പോയ ട്രിപ്പിന്റെ ഫോട്ടോ കഴുകി കിട്ടി. വെള്ളമടിച്ചു കൊണ്ടിരുന്നപ്പോള്‍ എടുത്ത ഒരു ഫോട്ടോയില്‍ ജോജി ഷര്‍ട്ട്‌ ഇടാതെ നില്ക്കുന്ന ഒരു പടം ഉണ്ടായിരുന്നു.. അതില്‍ മാലയും ഉണ്ടായിരുന്നു..ഞങ്ങള്ക്ക് അത് മതിയാരുന്നു.. നേരെ ജോജിയുടെ അമ്മയുടെ അടുക്കല്‍ ചെന്നു ഫോട്ടോ കാണിച്ചു, അവരെ ബോധ്യപ്പെടുത്തി..പിന്നെ ആ കഥ പറഞ്ഞു പറത്തിയ അവനെയും കാണിച്ചു ആ ഫോട്ടോ. അപ്പോള്‍ അവന്‍ പറയുവാ, "നിങ്ങള്‍ ഈ ഫോട്ടോയില്‍ കാണിക്കുന്നത് ശരിയാ, പക്ഷെ പോയി തിരിച്ചു വന്നു കഴിഞ്ഞപ്പോള്‍, കാറുകാരന് കൊടുക്കാന്‍ പൈസ ഇല്ലാഞ്ഞതിനാല്‍ നിങ്ങള്‍ അന്നേരം പണയം വച്ചതാണ്, പിന്നെ ഒരു തെളിവിനായി ഫോട്ടോയും എടുത്തു വച്ചു, അത്രതന്നെ "എന്ത് ചെയ്യാനാ.. അങ്ങനെ അന്നത്തെ ഞങ്ങളുടെ ആ ടൂര്‍ ജോജിയുടെ മാലയാല്‍ പ്രേഖ്യതി നേടി. പിന്നെയും കാലങ്ങള്‍ ഒത്തിരി കടന്നുപോയി....ഞങ്ങള്‍ ഒത്തിരി സ്ഥലങ്ങളില്‍ ഇതു പോലെ ടൂറിനു പോയി,എന്‍ജോയ് ചെയ്തുകൊണ്ടിരുന്നു...

2 ഹരിഹര്‍ നഗര്‍

ഇടിവെട്ട് പടം... കുടുംബസമേതം ഈ പടത്തിന് പോകാം.. ഞാന്‍ ഗ്യാരണ്ടി ... ഇന്നു തന്നെ ടിക്കറ്റ് റിസര്‍വ്‌ ചെയ്യൂ.. no vulgur dance.. no filthy comedy.. truely a class work...There is a twist at the end also.. New generation songs... ഒരു നല്ല പടം..

സാഗര്‍ ഏലിയാസ്‌ ജാക്കി

എങ്ങനെ ഒരു നല്ല കഥാപാത്രത്തെ നശിപ്പിക്കാം എന്നുള്ള വിഷയത്തിലുള്ള അതിവിദഗ്ദ്ധമായ ഗവേഷണമാണ് ഈ പടം.. ജാക്കി... സാഗര്‍ ഏലിയാസ്‌ ജാക്കി ... ടന് ടന് ടാ... ടനടന ടാ... no time, no money for these kinds of movies

റെഡ് ചില്ലീസ്

ഹെന്റമ്മോ... ഇതാണോ സാറെ world class star ന്‍റെ അഭിനയം? പുള്ളിക്കാരനെ പറഞ്ഞിട്ട് എന്ത് കാര്യം.. അതിന് പടത്തില്‍ വല്ലതും വേണ്ടേ അഭിനയിക്കാന്‍? തോക്കുമായി വിമാനത്തില്‍ പറക്കുന്ന എയര്‍ ഹോസ്റെസ്സ് കലക്കി കേട്ടോ... ജയ് ജയ് ഷാജി കൈലാസ്.. ജയ് ജയ് മോഹന്‍ലാല്‍.. Please don't waste your hard earned money...

ലവ് ഇന്‍ സിങ്കപ്പൂര്‍


സുഹൃത്തേ സമ്മതിക്കണം എന്നെ.. എന്ത് പറ്റി നമ്മുടെ റാഫി സാറിന് ? ഒരല്പം കഥ ഉണ്ടായിരുന്നെന്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി ഞാന്‍.. എന്തിന് വെറുതെ സമയം പാഴാക്കണം...

Thursday, March 26

പള്ളി പെരുന്നാളും, ഒരു ത്രിഗുണനും...

ഓഗസ്റ്റ്‌ 15, വളരെ പ്രശസ്തമായ ഞങ്ങളുടെ പള്ളിയിലെ വലിയ തിരുന്നാള്‍ ആണ്. ഞങ്ങളുടെ നാടിന്‍റെ ഒരു വലിയ വിശേഷം ആണ് ആ പെരുന്നാള്‍. പെരുന്നാളിന് ഇല്ലാത്ത ഇടപടൊന്നുമില്ല. ഒരു നാടന്‍ ഷോപ്പിങ്ങ് മാള്‍ ആയി ഞങ്ങളുടെ നാടു മാറപ്പെടുന്ന ദിവസം. പള്ളിയുടെ കിഴക്കേ വശത്തുള്ള കുരിശു പള്ളിയുടെ അടുത്ത് നിന്നും തുടങ്ങാം നമുക്കു പെരുന്നാള്‍ വിശേഷം. അവിടെ മൊത്തം രണ്ടു വിഭാഗം കച്ചവടക്കാരന് ഉള്ളത്. ഒന്നു മണ്‍ചട്ടികളും, മണ്‍കലങ്ങളും വില്‍ക്കുന്നവര്‍. പിന്നെ പായ വില്‍പ്പനക്കാര്‍.. അവിടെ നിന്നും ഒരല്പം കൂടി പടിഞ്ഞാട്ടു വന്നാല്‍ കാണാം പലതരം ഉണക്ക മീന്‍ വില്‍ക്കുന്ന കച്ചവടക്കാര്‍.. അവിടെ നിന്നും പിന്നെയും പടിഞ്ഞാട്ടു പോന്നാല്‍, റോഡിനു ഇരുവശവുമായി അല്ലറചില്ലറ സാധങ്ങളുമായി കുറെ ആള്‍ക്കാര്‍, പിന്നെയും പടിഞ്ഞട്ടെക്ക് പോന്നാല്‍, ഫര്‍ണീച്ചര്‍ കടക്കാര്‍, പിന്നെ ഒരു വലിയ ചെടി വില്‍പ്പന ശാല.. പിന്നെ കുറെ തുണി കടകള്‍(മൊബൈല്‍) , പിന്നെ പള്ളിമുറ്റം നിറയെ, വളക്കച്ചവടക്കാര്‍, മുറക്കച്ചവടക്കാര്‍, മിഠായി കച്ചവടക്കാര്‍, പുളിക്കച്ചവടക്കാര്‍, പോപ്പ് കോണ്‍ കച്ചവടക്കാര്‍, പഴ ക്കച്ചവടക്കാര്‍, വലക്കച്ചവടക്കാര്‍, ഇറച്ചി സാധനം കച്ചവടക്കാര്‍, ഏറ്റവും അവസാനമായി, ഇറച്ചി കച്ചവടം. ആകെ ഒരു തിരക്കും, ബഹളവും ഒക്കെയാണ്.. ഇറച്ചി കച്ചവടം നടക്കുന്ന സ്ഥലത്തു നിന്നും കായല്‍ തീരം വരെ എത്തിപെടാന്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും എടുക്കും. അത്ര തിരക്കാണ്..എത്ര തരം ശബ്ദങ്ങള്‍ നമുക്കന്നു കേള്‍ക്കാം എന്ന് അനുഭവിച്ചു നോക്കിയെന്കില്‍ മാത്രമെ നമുക്കറിയാന്‍ കഴിയൂ.. ഇനി വീടുകളിലോട്ടു നോക്കിയാലോ.. എല്ലായിടത്തും ഇഷ്ടം പോലെ വിരുന്നുക്കാര്‍.. അവിടെയും ഈ തിരക്ക് തന്നെയാണ് കാണാന്‍ കഴിയുക. അങ്ങനത്തെ ഒരു പെരുന്നാളിന് ഞങ്ങളുടെ ടീം ഒന്നു കൂടാന്‍ തീരുമാനിച്ചു.. പതിനാലാം തീയതി രാത്രിയില്‍, ജോജിയുടെ ഒഴിഞ്ഞ കടമുറിയില്‍ കൂടാന്‍ തീരുമാനമായി.. കള്ള് മേടിക്കാനുള്ള പൈസ എങ്ങനെയൊക്കെയോ സംഘടിപ്പിച്ചു.. രാത്രിയില്‍ എല്ലാവരും കൂടി എന്റെ വീട്ടില്‍ വന്നു. അവിടെ നിന്നും ഒരു towel എടുത്തു നേരെ ഞങ്ങളുടെ വീടിന്നടുത്തുള്ള ഒരു എക്സ്-മിലിട്ടറിക്കാരന്റെ വീട്ടില്‍ ചെന്നു, ഒരു XXX Rum വാങ്ങി, കൊണ്ടുപോയ towel ല്‍ പൊതിഞ്ഞു നേരെ നമ്മുടെ സ്ഥലത്തെത്തി.. ഒരു പിടിപ്പീര് തുടങ്ങി.. ഞാന്‍ ശരിക്ക് അടിക്കുന്ന കൂട്ടത്തിലായിരുന്നു.. എല്ലാവരും കൂടിയപ്പോള്‍ ഞങ്ങളന്നു ശരിക്ക് കൂടി. രാവിലെ ഒരു 5 മണി ആയിക്കാണും ഞങ്ങള്‍ പിരിഞ്ഞപ്പോള്‍. വീട്ടില്‍ വന്നപ്പോള്‍ ഒരു ബോധവും ഇല്ല.. എനിക്കണെങ്കില്‍ അന്ന് പള്ളിയില്‍ പാടാനും പോകണമായിരുന്നു.. ഒരു വിധത്തില്‍ എണീറ്റ്‌ കുളിച്ചു രാവിലെ പാടാന്‍ പോയി.. അന്ന് ഉച്ചകഴിഞ്ഞ് ഒരു 2 മണി വരെ സത്യത്തില്‍ ഒരു രസവും ഇല്ലായിരുന്നു.. കുടിച്ചതിന്റെ ക്ഷീണം , പിന്നെ ആകെ ഒരു വല്ലായ്ക.. അങ്ങനെ ആദ്യത്തെ പെരുന്നാള്‍ കൂടലില്‍ തന്നെ എന്‍റെ പരിപാടി പൂട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ..ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ശരിക്കും അതിശയം തോന്നുകയാണ്‌.. അന്ന് ഇവിടെനിന്നും കിട്ടി അത്ര ധൈരൃം... ഉത്തരം ഒന്നേയുള്ളൂ..കൂടെ കൂട്ടുകാര്‍ ഉണ്ടായിരുന്നപ്പോള്‍ എന്ത് സംഭവിച്ചാലും അവര്‍ നോക്കികോളും എന്ന ഒരൊറ്റ ധൈരൃം, അതായിരുന്നു എല്ലാ തരികിട പ്രവര്‍ത്തികള്‍ക്കും പിന്നിലുണ്ടായിരുന്ന പ്രചോദനം..

Wednesday, March 25

ചില അവുധിക്കാല പരിപാടികളിലൂടെ..

അവുധിക്കാലം എന്ന് വച്ചാല്‍ ചിലപ്പോഴെന്കിലും ഞങ്ങള്ക്ക് വളരെ ബോര്‍ ആവുമായിരുന്നു.. ഒന്നും ചെയ്യാതെ, ഒരു കിളികളെയും കാണാതെ എങ്ങനെ ജീവിതം തള്ളി നീക്കാനാണ്? അവുധിക്കാലം എന്ന് പറയുമ്പോള്‍ ഞായറാഴ്ച വേദോപദേശം ഇല്ല, അപ്പോള്‍ ഞങ്ങളുടെ കിളികളും എത്താറില്ല.. പിന്നെ എങ്ങനെ സമയം പോകാനാ? ഇനി വല്ല സിനിമയും കാണാന്‍ പോകാം എന്നുവച്ചാല്‍ ഞങ്ങളാരും തന്നെ ടാടയുടെ മക്കളല്ലല്ലോ? പിന്നെ എന്താ ചെയ്യുക. ഒന്നുമില്ല.. ഒന്നു രണ്ടു കെട്ട് ദിനേശ് ബീഡി വാങ്ങുക, നേരെ പള്ളിയുടെ മുന്‍വശത്തോ, സിമിത്തേരിയില്‍ ജോജിയുടെ ഉപ്പാപ്പന്റെ കല്ലറയുടെ മുകളിലോ കൂടുക. രാവിലെ കാപ്പി കുടി കഴിഞ്ഞു ഞങ്ങള്‍ ഇറങ്ങുകയായി... കാശുള്ളവന്‍ ബീഡി വാങ്ങി വരും,, നേരത്തെ പറഞ്ഞ ഏതെങ്കിലും സ്ഥലത്തു ഉച്ചവരെ കൂടും. ഉച്ചകഴിഞ്ഞ് പതിവു പോലെ ഊണും കഴിച്ചു പുറത്തിറങ്ങുകയായി, അടുത്ത ട്രിപ്പ്‌ ബീഡി വലിക്കായി. ആ കാലങ്ങളിലെ ഞങ്ങളുടെ സകല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിരുന്നത്‌ ആ പള്ളിമുറ്റത്തെ കൂടിക്കാഴ്ച്ചകളിലായിരുന്നു... പ്രശ്നപരിഹാരത്തിന്, ആ കട്ടന്‍ ബീഡിക്കുള്ള പങ്കു അന്ന് വളരെ വലുതായിരുന്നു..

Saturday, March 21

ഒരു മാമ്പഴക്കാലം..

ഒരു അവുധിക്കാലം.. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ എന്ന് ചിന്തിച്ചു നടക്കുകയായിരുന്നു ഞങ്ങള്‍.. അവുധിക്കാലം എന്നുപറയുമ്പോള്‍ നിങ്ങള്‍ക്കറിയാമല്ലോ അത് മാമ്പഴക്കാലം കൂടിയാണെന്ന്..ജോജിയുടെ വീട്ടിലനെന്കില്‍ ഇഷ്ടം പോലെ മാവുകള്‍, അതില്‍ നിറയെ നല്ല മുഴുത്തു, മൂത്ത് പഴുത്ത പലതരത്തിലുള്ള മാങ്ങകള്‍ കിടക്കുന്നു..ഉച്ചക്കുള്ള ഊണും കഴിച്ചു , ഞങ്ങള്‍ അങ്ങനെ ജോജിയുടെ വീട്ടില്‍ ഒത്തു ചേരാന്‍ തുടങ്ങി. എല്ലാ ദിവസവും അവിടെ നിന്നും മാങ്ങാ കഴി തുടങ്ങി. തുടക്കത്തില്‍ മൂത്ത് പഴുത്തു കാറ്റത്തു തനിയെ താഴെ വീഴുന്ന മാങ്ങാകളായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. പക്ഷെ ഞങ്ങള്‍ 7 പേരില്ലേ.. അപ്പോള്‍ വീഴുന്ന മാങ്ങയുടെ എണ്ണം പോരാതെയായി. പതിയെ പതിയെ ജോജിയുടെ അമ്മയും, പെങ്ങന്മ്മാരും കാണാതെ മാവില്‍ എറിയാന്‍ തുടങ്ങി. ആ വര്‍ഷം ജോജിയുടെ വീട്ടിലെ സകല മാവുകളും, നാരായണന്‍ പണം കൊടുത്തുറപ്പിച്ചു വച്ചതായിരുന്നു. നാരയണന്‍ എന്ന് പറയുന്ന ആളാണ് ഞങ്ങളുടെ പള്ളിപ്പുറത്തെ മൊത്ത മാങ്ങാ വ്യാപാരി..ഞങ്ങളുടെ വരവും പോക്കും കണ്ടപ്പോള്‍ നാരായണനും സംശയം ആയി. പുള്ളിക്കാരനാണെങ്കില് പണ്ടേ ഞങ്ങളോട് അത്ര പ്രീതി പോരാ.. മാവില്‍ തൂങ്ങി കിടക്കുന്ന മാങ്ങയുടെ എണ്ണം കണ്ടു വിലപറഞ്ഞുറപ്പിച്ചതായിരുന്നു ആ കച്ചവടം, പക്ഷെ, ഞങ്ങള്‍ എന്നും അവിടെ വരുന്നതു കണ്ടപ്പോള്‍, പുള്ളിയും ഇടക്കിടെ അവിടെ വന്നു നോക്കുവാന്‍ തുടങ്ങി. പുള്ളി വരുമ്പോള്‍, ഞങ്ങള്‍ അവിടെ എവിടെയെങ്കിലും പതുങ്ങി നില്ക്കും,, പുള്ളിക്കാരന്‍ സ്ഥലം വിടുമ്പോള്‍, ഉടന്‍ തുടങ്ങും കല്ലേറ്. ആ നാളുകളില്‍ ജിമ്മിക്ക് റേഷന്‍ കടയില്‍ ഓവര്‍ ടൈം ചെയ്യേണ്ടി വന്നില്ലായിരുന്നു..എന്തിന് ചെയ്യാന്‍? അതിനും മാത്രം മാങ്ങയല്ലേ ഓരോ ദിവസവും ഉച്ചകഴിഞ്ഞ് ഞങ്ങള്‍ കഴിച്ചിരുന്നത്. പിന്നെങ്ങനെയാ പൊറോട്ട കഴിക്കാന്‍ വയറ്റില്‍ സ്ഥലം കാണുക? ആ മാമ്പഴക്കാലം ഞങ്ങള്‍ ശെരിക്കും ആസ്വദിച്ചു.. അതിന് കാരണം ആ മാങ്ങാ എറിഞ്ഞു വീഴ്ത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു ത്രില്‍, അതും ജോജിയുടെ വീടുകരെയും, നാരായണനെയും പേടിച്ചുള്ള ആ മാങ്ങാ ഏറിയാല്‍, അത് ഒരു രസമുള്ള പരിപാടി ആയിരുന്നു കേട്ടോ..ഒരു പക്ഷെ ജീവിതത്തില്‍ ഏറ്റവും നന്നായി ആഘോഷിച്ച മാമ്പഴക്കാലവും, അവുധിക്കലവും അതായിരുന്നിരിക്കണം..

Friday, March 20

മടങ്ങി വരാം ഞങ്ങളിലേക്ക്..

കഴിഞ്ഞ കഥകള്‍ വായിച്ചപ്പോള്‍ നിങ്ങള്‍ ഞങ്ങളില്‍ ഒരാളെക്കൂടി പരിചയപ്പെട്ടു.. ജോജി എന്ന കൂട്ടുകാരന്‍.. ഇതിനിടയില്‍ എപ്പോളോ ഞങ്ങളുടെ മനോജും ഞങ്ങളില്‍ എത്തിപെട്ടു. ഇപ്പോള്‍ ഞങ്ങളുടെ എണ്ണം 6 ആയി. അതായതു, ജിമ്മി, ജോസഫ്, ഷാജി, ജോജി, മനോജ്, പിന്നെ ഞാനും. എല്ലാവരും വൈകുന്നേരങ്ങളില്‍ ഒന്നുകില്‍ പള്ളിമുറ്റം അല്ലെങ്കില്‍ വായനശാലയുടെ മുന്നിലുള്ള റിംഗില്‍ ഒത്തു ചേരുമായിരുന്നു. ഞങ്ങള്‍ എല്ലാവരും തന്നെ ദരിദ്ര നാരായണന്മാര്‍ ആയിരുന്നെങ്കിലും, വീട്ടില്‍ മുതലുള്ള കൂട്ടത്തിലായിരുന്നു, ജിമ്മിയും, ജോജിയും, മനോജും. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം, ഒക്കെ കാശിന്റെ കാര്യത്തില്‍ കണക്കായിരുന്നു. ശരിക്കും പറഞ്ഞാല്‍, ജിമ്മി ആയിരുന്നു, ഞങ്ങളുടെ സ്പോന്‍സോര്‍. ഒരു 20 രൂപ മതി ഞങ്ങള്ക്ക് അന്ന് ഒരു ദിവസം കഴിയാന്‍, പക്ഷെ, വേണ്ടേ അത്? ഞങ്ങളുടെ സന്തോഷം അവന്‍റെ സന്തോഷമായി കണ്ട ജിമ്മിക്ക് അതിനുള്ള വഴി അറിയാമായിരുന്നു. അവര്‍ക്ക്‌ അന്ന് ഒരു റേഷന്‍ കട ഉണ്ടായിരുന്നു. ജിമ്മിയുടെ ചേട്ടന്മാര്‍ ആയിരുന്നു അവിടെ ഇരുന്നിരുന്നത്, എന്നാല്‍ അവര്‍ക്ക്‌ ഒരു റെസ്റ്റ് കൊടുക്കുന്നതിനായി ജിമ്മി ആ കടയില്‍ ഉച്ചകഴിഞ്ഞ് പോകുമായിരുന്നു. ആ സമയം, അവന്‍ ഞങ്ങള്‍ക്കു വേണ്ട പൈസ ഒപ്പിക്കുവായിരുന്നു. വൈകുന്നേരം പള്ളിമുററത്തു ഞങ്ങള്‍ കൂടുമ്പോള്‍, ജിമ്മിയുടെ വരവിനായി കാത്തിരിക്കും, അവന്‍റെ മുഖം കണ്ടാല്‍ അറിയാം കയ്യില്‍ കാശുണ്ടോ എന്ന്. വന്നുകഴിഞ്ഞാല്‍ ശകലം ജാടയൊക്കെ കാണിച്ചശേഷം, മടിക്കുത്തില്‍നിന്നും കാശെടുത്ത് ഒന്നു വീശി കാണിച്ചിട്ട്, ഒരു ഗ്ലാമര്‍ ചിരി പാസ്സക്കലുണ്ട് ആശാന്‍.. പിന്നെ നേരെ ശശിയുടെ ചായക്കടിയിലെക്കാണ്...അവിടെ ചെന്നു ആവശ്യത്തിനുള്ള പൊറോട്ടയും ബീഫും കഴിച്ചു, ചായയും കുടിച്ചു പുറത്തിറങ്ങും. ആ കടയില്‍ നിന്നുള്ള ജിമ്മിയുടെ ഏക ഡിമാന്‍റ് ചൂടു വെള്ളം കുടിക്കാന്‍ വേണം എന്നതാണ്. പാവം പാട്ടുകാരനല്ലേ, സ്വരം പോയാലോ എന്ന് പേടിച്ചാവണം ആ ചൂടുവെള്ളം കുടിക്കല്‍( പക്ഷെ ദിനേശ് ബീഡി വലിക്കുമ്പോള്‍ സ്വരം പോവില്ലേ? ഓ.. അത് പിന്നെ ദിനേശ് ബീഡി ചൂടുള്ള പുകയല്ലേ തരുന്നത്..പിന്നെങ്ങനെയാ സ്വരം പോകുന്നത്..ഞാന്‍ എന്തൊരു മണ്ടന്‍..) ആ ചായ കുടി കഴിഞ്ഞാല്‍ നേരെ വേലപ്പന്‍ പിള്ളയുടെ കടയില്‍ നിന്നും ഒരു പൊതി ദിനേശ് ബീഡി, 6 wills, എന്നിവയുമായി, ഇണക്കം പോലെ, ഒന്നുകില്‍ വെള്ളിമുറ്റതേക്ക്, അല്ലെങ്കില് രിംഗിലേക്ക്.. ഒരു 8 മണി വരെ അങ്ങനെ വെടി പറഞ്ഞും, ബീഡി വലിച്ചും കഴിച്ചു കൂട്ടും. ഭൂമിക്കു താഴെയുള്ള സകല വിഷയങ്ങളും ഞങ്ങള്‍ സംസാരിക്കും..കവിതകള്‍ ചൊല്ലും..മാര്‍ക്കറ്റില്‍ പോകുന്നം അമ്പിളി, ലത, ഇത്യാദി താരങ്ങളെ നോക്കി വെള്ളമിറക്കും... നിമിഷ നേരങ്ങള്‍ കൊണ്ടു കവിതകള്‍ ഉണ്ടാക്കി പാടും...പിന്നെ വലിയ വലിയ എടുത്താല്‍ പൊങ്ങാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു നേരംകളയും... ഇതിനിടയില്‍ ചിലപ്പോഴൊക്കെ ഭാവിയെക്കുറിച്ചും, ഒന്നിച്ചു ഒരു വലിയ കോമ്പൌണ്ടില്‍ 6 വലിയ വീട്ടില്‍ ജീവിക്കുന്ന ഞങ്ങളെ ക്കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു.. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പില്‍ നടന്ന ഈ കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒത്തിരി വിഷമം തോന്നാറുണ്ട്..ഒരു 7 ശരീരവും ഒരു മനസ്സുമായി നടന്ന ഞങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടു പല വഴിക്കാണ്..എങ്കിലും ഒരാശ്വാസം ഉണ്ട്..ആരും തന്നെ നശിച്ചു പോയില്ല.. എല്ലാവരും തന്നെ നല്ല രീതിയില്‍ ജീവിക്കുന്നു... ഞങ്ങള്‍ ഏഴ് പേരില്‍ നാല്പേര്‍ ഞങ്ങളുടെ നാട്ടില്‍ തന്നെ സ്ഥിര താമസം. ഒരാള്‍ ചെറിയ ബിസിനസ്സ് നടത്തുന്നു(ഭാര്യയും ഒരു കുട്ടിയും ഉണ്ട്).. മറ്റു മൂന്ന് പേര്‍ നല്ല കമ്പനികളില്‍ ജോലി ചെയ്യുന്നു, കുടുംബത്തോടൊപ്പം നാട്ടിലെ പ്രേമാണിമാരായി വിലസുന്നു. ഒരാള്‍ ബോംബെയില്‍, കുടുംബ സമേതം, ഒരാള്‍ ഓസ്ട്രലിയായില് കുടുംബ സമേതം, ഞാന്‍ തല്ക്കാലം നാട്ടില്‍ ഉണ്ടെന്‍കിലും കുടുംബ സമേതം ഡെല്‍ഹിയില്‍ ആണ്. എപ്പോഴും ആ ഗതകാല സ്മരണകള്‍ എന്നെ വിഴുങ്ങാറുണ്ട്. ഇത്രയും നല്ല കൂട്ടുകാരെ എനിക്ക് കിട്ടിയതില്‍ ഞാന്‍ തമ്പുരാന് നന്ദി പറയുന്നു.. അവരുടെ നന്മക്കായി പ്രാര്‍ത്ഥിക്കുന്നു. എല്ലാവരും അവരവരുടേതായ മേഘലകളില്‍ ബിസി ആണ് എന്നെനിക്കറിയാം..എങ്കിലും, പഴയ GYPSY'S നു ചരമഗീതം പാടല്ലേ എന്ന് ആശിക്കുന്നു..

Thursday, March 19

ആ പ്രണയത്തിന്റെ അന്ത്യം..

ഈ സംഭവങ്ങള്‍ വായിക്കുന്നവരോട് ഒരു അഭ്യര്‍ഥന ഉണ്ട്. ദയവായി, നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നെ അറിയിക്കണം..പ്ലീസ്.., എനിക്കറിയാം ആരൊക്കെയോ ഇതിലൂടെ കടന്നു പോകുന്നുണ്ട് എന്ന്, എന്‍റെ hit counter എന്നെ അത് അറിയിക്കുന്നുമുണ്ട്.. ദയവായി നിങ്ങള്‍ ഒരു comment പറഞ്ഞു കടന്നു പോകുകയാണെങ്കില്‍ എനിക്ക് എഴുതാന്‍ ഒരു പ്രജോദനം ആയേനെ.. ഇനി പിന്നെ നിങ്ങളുടെ ഇഷ്ടം പോലെ..
അപ്പോള്‍ നമ്മള്‍ എവിടെയാ? ഓ.. ആ പ്രണയത്തിന്റെ അന്ത്യം.. ആ ഇടക്കാണ്‌ ഞങ്ങളുടെ CLC യില്‍ ഒരു ക്യാമ്പ് നടന്നത്. ഞങ്ങളുടെ പള്ളിയുടെ കീഴിലുള്ള എല്ലാ പള്ളികളില്‍ നിന്നുമുള്ള CLC ക്കാര്‍ അതില്‍ ഉണ്ടായിരുന്നു.. ഞാന്‍ PDC പഠിക്കുമ്പോഴായിരുന്നു അത് നടന്നത്. എന്‍റെ പ്രേമം അതിന്‍റെ ഏറ്റവും പരിതാപകരമായ അവസ്തവിശേഷത്തിലൂടെ കടന്നു പോകുമ്പോളായിരുന്നു ആ ക്യാമ്പ് നടന്നത്. എന്‍റെ താരം വീട്ടു തടങ്കലില്‍ ആയിരുന്നു അപ്പോള്‍. വളരെ ബുദ്ധിമുട്ടിയായിരുന്നു ഒന്നു കണ്ടിരുന്നത്‌ തന്നെ. അപ്പോള്‍ പിന്നെ ക്യാമ്പില്‍ വരിക എന്നത് തീര്‍ത്തും അസാധ്യം. പക്ഷെ എനിക്കു ആ ക്യാമ്പില്‍ പങ്കെടുത്തെ മതിയാകുമായിരുന്നുള്ളൂ, കാരണം അതിന്‍റെ സംഘടകരില്‍ ഒരാള്‍ ഞാന്‍ ആയിരുന്നു. 3 ദിവസത്തെ ക്യാമ്പ് ആയിരുന്നു. ഞങ്ങളുടെ ഏരിയായിലെ എണ്ണംപറഞ്ഞ കിളികള്‍ ഒക്കെ തന്നെ ഉണ്ടായിരുന്നു. അതില്‍ എനിക്കു നേരത്തെ അറിയാവുന്ന, പണാവള്ളിയില്‍ നിന്നുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ഒത്തിരി ഞങ്ങള്‍ സംസാരിച്ചു, ഒത്തിരി നേരം ഞങ്ങള്‍ ഒന്നിച്ചു ചിലവഴിച്ചു, അങ്ങനെ ഒത്തിരി നല്ല കൂട്ടുകാരും ആയി. അങ്ങനെ ആ ക്യാമ്പ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞു, എങ്കിലും, ഇടക്കൊക്കെ ആ കുട്ടിയെ ഞാന്‍ കാണാറുണ്ടായിരുന്നു "ചിറയില്‍പറമ്പില്‍" ബസില്‍ ചില്ലിട്ട് വച്ച പോലെ..നല്ല ഒരു കൂട്ടുകാരി എന്നതില്‍ കൂടുതല്‍ ഞങ്ങള്‍ തമ്മില്‍ ഒന്നും ഇല്ലായിരുന്നു അപ്പോള്‍. പക്ഷെ, എങ്ങനെയോ എന്‍റെ താരം ഈ കഥകള്‍ അറിഞ്ഞു. പിന്നെ എന്നോട് സംസാരിക്കാനോ, കാണുവാനോ, കത്തുകള്‍ തരുവാനോ അവള്‍ തയ്യാറായില്ല. ഒന്നു കാണുവാന്‍, ഒന്നു സംസാരിക്കുവാന്‍ ഞാന്‍ ഒത്തിരി ശ്രെമിച്ചു.. എനിക്ക് പിടിതരാതെ ഒഴിഞ്ഞു മാറി അവള്‍ .പിന്നെ ഞാന്‍ കേട്ടത്, എനിക്ക് അവളുടെ കത്തുകള്‍ എത്തിച്ചു തന്ന ആ പയ്യനുമായി അവള്‍ പ്രണയത്തില്‍ ആയെന്നാണ്‌. തകര്‍ന്ന് പോയി ഞാന്‍.. ഒത്തിരി ശ്രെമിച്ചെങ്കിലും എനിക്കവളുമായി കണ്ടുമുട്ടാന്‍ സാധിച്ചില്ല, അല്ലെങ്കില്‍ അവള്‍ അതിന് സമ്മതം തന്നില്ല. തീര്‍ത്തും തകര്‍ന്ന് പോയ അവസ്ഥയില്‍ എന്‍റെ കൂട്ടുകാര്‍ എനിക്ക് ബലമേകി. "അവള്‍ പോകുന്നെന്കില്‍ പോട്ടെടാ.." എന്ന് ഒരുത്തന്‍. "അല്ലെങ്കിലും നിനക്കവല്‍ ചേരുന്നില്ലായിരുന്നു" എന്ന് മറ്റൊരുത്തന്‍(കിട്ടാത്ത മുന്തിരി പുളിക്കും അല്ലെ? ). എന്തായാലും തീരുമാനമായി..കരഞ്ഞും പിഴിഞ്ഞും സങ്കടപെട്ടും ഇരിക്കാന്‍ മനസില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു. കൂടെ മറ്റൊന്ന് കൂടി, ഇനി ഒരിക്കലും പ്രേമിക്കില്ല എന്നും ...പിന്നീട് ഒരിക്കല്‍ വൈക്കത്തേക്കുള്ള യാത്രക്കിടയില്‍ അവളെ കണ്ടുമുട്ടി. ഒത്തിരി നാളുകള്‍ക്ക് ശേഷം അവളെ പെട്ടെന്ന് കണ്ടപ്പോള്‍ എന്‍റെ ഹൃദയം പടപടാന്നു ഇടിക്കാന്‍ തുടങ്ങി. എങ്കിലും അവളെ കണ്ടില്ല എന്ന് നടിച്ചു ബോട്ട് ഇറങ്ങി ഞാന്‍ നടന്നു തുടങ്ങി.. അപ്പോള്‍ പിറകില്‍ നിന്നും "എടോ എടോ" എന്നുള്ള ഒരു വിളി. നാളിതുവരെ "സിബിച്ചേട്ടാ" എന്ന് സ്നേഹപൂര്‍വ്വം വിളിച്ചു കേട്ട നാവില്‍ നിന്നും എടോ എന്ന് കേട്ടപ്പോള്‍ ഞാന്‍ ഒന്നു അമ്പരന്നു..സ്വരം തിരിച്ചറിഞ്ഞ ഞാന്‍ തിരിഞ്ഞു നിന്നു.. ഒത്തിരി ദേഷ്യത്തോടെ അവള്‍ പറഞ്ഞു തുടങ്ങി " ഇനി താന്‍ എന്നെ നോക്കേണ്ടാ എനിക്ക് തന്നെ ഇഷ്ടമല്ല". " താന്‍ " എന്ന വിളിയും "എടോ " എന്ന സംബോധനയും എന്നെ ദേഷ്യം പിടിപ്പിചെങ്കിലും ഞാന്‍ ഒത്തിരി സ്നേഹത്തോടെ അവളുമായി സംസാരിച്ചുകൊണ്ടു നടന്നു..ആ സംസാരത്തില്‍ നിന്നും എനിക്കൊന്നു മനസിലായി ആ ക്യാമ്പില്‍ കണ്ട ആ പെണ്‍കുട്ടിയാണ് ഇതിനൊക്കെ കാരണം എന്ന്.. എങ്കിലും അതിനെക്കുറിച്ച് എന്നോട് ഒരു വാക്ക് പോലും നേരിട്ടു ചോദിക്കാതെ, മറ്റൊരാളെ പ്രണയിച്ചു തുടങ്ങിയ ആ മനസിനെ മനസിലാക്കാന്‍ ഈ പാവം പള്ളിപ്പുറത്തുകാരന് കഴിഞ്ഞില്ല..ഏകദേശം നാലു വര്‍ഷത്തോളം നീണ്ട ഞങ്ങളുടെ പ്രണയത്തിനു അങ്ങനെ ഒരു അവസാനം ആയി. എന്നെ പിരിഞ്ഞു, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരാളെ പ്രേമിച്ചു തുടങ്ങിയ ആ എന്‍റെ താരത്തിനു എന്നെ ശരിക്കും ഇഷ്ടംയിരുന്നോ, ഇന്നും അതിനുത്തരം എനിക്കറിയില്ല. ഒരു പക്ഷെ കുട്ടിക്കാലത്തിന്റെ അവളുടെ വികൃതികളില്‍ ഒന്നു ആയിരുന്നിരിക്കണം എന്നോടുള്ള ആ പ്രണയവും. അതിനെ serious ആയി ഞാന്‍ കണ്ടതിനു അവളെ എന്തിന് കുറ്റപ്പെടുത്തണം?

Wednesday, March 18

ജോജിയുടെ സ്വപ്നം..

നിങ്ങള്‍ വിചാരിക്കുന്നുണ്ടയിരിക്കും ഇപ്പോള്‍ ഈ ജോജി എന്തിനാ എന്റെ കൂടെ ഇത്ര അധികം കഷ്ടപ്പെട്ടത് എന്ന്. അതിന് ഒരു വലിയ കാരണം ഉണ്ട്. ഒന്നുമില്ലാതെ ജോജി ഒന്നിനും കൂടില്ല എന്നുള്ളത് നൂറു തരം അല്ലെ.. എന്റെ താരത്തിനു അതിനിടയില്‍ ഒരു പുതിയ കൂട്ടുകാരി ഉണ്ടായിരുന്നു. ഒരു വെളുത്തു ഉരുണ്ട പൂച്ചക്കണ്ണി. അവന് അവളെ വലിയ ഇഷ്ടമായിരുന്നു. പക്ഷെ നേരിട്ടു പറയാന്‍ അവന് ഭയം. ഞാന്‍ വഴി, എന്‍റെ താരത്തിലൂടെ അവളെ ലൈന്‍ ഇടാനയിരുന്നു ജോജിയുടെ ശ്രേമം. അപ്പോള്‍ പിന്നെ എന്‍റെ കാര്യത്തിനായി അവന്‍ സൈക്കിള്‍ ചവിട്ടിയെ മതിയാവു. പാവം, ഒത്തിരി അവന്‍ എനിക്കു കൂട്ട് വന്നിരുന്നു കേട്ടോ. ഇതിനിടയില്‍, നമ്മുടെ കക്ഷിയോടു പറഞ്ഞു, അവന്റെ ആ പൂച്ചക്കണ്ണിയോട് ഞാന്‍ കാര്യം അവതരിപ്പിച്ചു. അവള്‍ക്കു അവനോടു താല്പര്യം ആയിരുന്നു. പക്ഷെ പൊതുവെ നാണം കുണുങ്ങിയായ ജോജിക്ക് കാര്യങ്ങള്‍ അത്ര എളുപ്പം അല്ലായിരുന്നു. പിന്നെ അവന്റെ അവശ്യ പ്രകാരം ആ പൂച്ചക്കണ്ണിയില്‍ നിന്നും ഒരു പ്രേമലഖനവും ഒപ്പിച്ചു ഞാന്‍ കൊടുത്തു. കുറെ നാള്‍ അവര്‍ കണ്ടു കണ്ടില്ല , കേട്ടു, കേട്ടില്ല എന്ന മട്ടില്‍ നടന്നു, എങ്ങുമെങ്ങും എത്താതെ അതിനും ഒരു പരിസമാപ്തിയായി. ഇതിനിടയില്‍ എന്‍റെ താരത്തിന്റെ വീട്ടില്‍ കാര്യങ്ങള്‍ വഷളായി, അവളെ പള്ളിയിലേക്ക് വിടതെയായി. അങ്ങനെ ഞങ്ങളുടെ കാണല്‍ തീര്ത്തും ഇല്ലാതെയായി. അപ്പോളും അവള്‍ എനിക്കുള്ള കത്തുകള്‍ അവളുടെ വീടിന്റെ അടുത്തുള്ള ഒരാള്‍ വശം എന്നില്‍ എത്തിച്ചിരുന്നു. പരസ്യമായി കണ്ടുകൊണ്ടിരുന്ന ഞങ്ങള്‍ പിന്നെപിന്നെ ഇടവഴികളിലും, മറ്റും കണ്ടു മുട്ടി. ഒരു കത്തെങ്കിലും എത്തിക്കാത്ത ദിവസങ്ങള്‍ വിരളം ആയിരുന്നു. എന്‍റെ കൂട്ടുകാര്‍ ഒത്തിരി എന്നെ സഹായിച്ചു ആ സമയങ്ങളില്‍. ഒരിക്കല്‍ ഞാനും ജോസഫും കൂടി അവളുടെ പള്ളിയില്‍ പെരുന്നാളിന് പോയ കാര്യം ഓര്‍ത്ത് പോകുന്നു. അന്ന് ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടം തുറന്നു പറയാതെ പ്രേമിച്ചു നടക്കുന്ന സമയം ആയിരുന്നു. പള്ളിയിലെ പരിപാടികള്‍ കഴിഞ്ഞു പതിയെ അവളുടെ കൂടെ നടന്നു ഞങ്ങള്‍ അവളുടെ വീട്ടില്‍ ചെന്നു. മകളുടെ കൂട്ടുകാരെ അവളുടെ അമ്മ ശരിക്കും സ്വീകരിച്ചു. ആ അമ്മക്കറിയില്ലല്ലോ, ഞങ്ങളുടെ മനസ്സില്‍ പ്രേമം ആണെന്ന്. ഒതിര്‍ നേരം അവിടെ ഇരുന്നു സംസാരിച്ചു, പിന്നെ, കുറെ ഈന്തപഴവും ചായയും കുടിച്ചു ഒത്തിരി വൈകുവോളം അവിടെ ഇരുന്നു സംസാരിച്ചു. പിന്നെ ഞങ്ങള്‍ പതിയെ യാത്ര തിരിച്ചു. രാത്രി നന്നേ വൈകിയിരുന്നു, ഒരു പൂഴിയിട്ട റോഡ് ആയിരുന്നു, അതും കുണ്ടും കുഴിയും ഒക്കെയായി ഒരു റോഡ്. കയ്യില്‍ ഒരു തിരി വെളിച്ചം പോലും ഇല്ലാതെ ആ രാത്രിയില്‍ അപരിചിതമായ വഴിയിലൂടെ ഞാനും ജോസഫും നടന്നു. ജോസഫിന്‍റെ വീട്ടിലെത്താന്‍ ഒരു ചെറിയ ഇടവഴിയുണ്ടായിരുന്നു. ഒരു മണല്‍ക്കുന്നു കയറി, തോട്ചാടിയൊക്കെയാണ് ആ ഇടവഴി നീളുന്നത്. മുകളില്‍നിന്നു, മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകി വീഴുന്ന നിലാവ് ആ മണല്‍കുന്നുകളെ ആകെ പാല്‍ കുന്നുകള്‍ ആക്കി. ഒരു കുഞ്ഞു പോലും ഇല്ലാത്ത ആ വഴിയിലൂടെ പല വിധ കാര്യങ്ങള്‍ പറഞ്ഞും, പാട്ടുകള്‍ പാടിയും, പിന്നെ ഇടക്കിടെ പേടിച്ചും ഞങ്ങള്‍ ജോസഫിന്‍റെ വീട്ടിലെത്തി. അവിടെ നിന്നും തനിച്ചു വേണം എനിക്കിനി എന്‍റെ വീട്ടിലേക്ക് പോകാന്‍.. എനിക്കാണെങ്കില്‍ നല്ല പേടിയും.. കളത്തില്‍ അമ്പലത്തിന്റെ പരിസരത്ത് കൂടി വേണം എനിക്കിനി പോകാന്‍.. മാത്രവുമല്ല, കളത്തില്‍ അമ്പലം എത്തുന്നതിനു മുന്നേ ഒരു സര്‍പ്പ കാവും ഉണ്ട്. എന്തായാലും രണ്ടും കല്‍പ്പിച്ചു ഞാന്‍ നടന്നു തുടങ്ങി. ഉള്ളില്‍ പ്രാര്‍ത്ഥന ചൊല്ലി ഞാന്‍ നടന്നു..സര്‍പ്പ കാവിന്‍റെ അവിടെ എത്തിയപ്പോള്‍ ഒരൊറ്റ ഓട്ടം. അത് നിന്നത് അമ്പലവും ഒക്കെ കഴിഞ്ഞു എന്തായാലും, ഒരുവിധം കിതച്ചും വിയര്‍ത്തും ഞാന്‍ വീട്ടിലെത്തി.. ഒത്തിരി പേടിച്ചെങ്കിലും, വിയര്‍ത്തെങ്കിലും, ഓടിയെങ്കിലും എന്താ, ഞാന്‍ എന്‍റെ താരത്തിനൊപ്പം അവളുടെ വീട്ടില്‍ പോയില്ലേ എന്ന സന്തോഷത്തില്‍ കിടന്നുറങ്ങി ഞാന്‍ ..

Tuesday, March 17

വീണ്ടും കഥകള്‍ തുടരുന്നു..

ഒരടിപൊളി ഡെല്‍ഹി ട്രിപ്പ്‌ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് ഞാന്‍ ഇപ്പോള്‍. മക്കളോടും, ജീമോളുവിനോടുമോപ്പമുള്ള ആ ദിവസങ്ങള്‍ എത്ര സുന്ദരങ്ങള്‍ ആയിരുന്നു.. ഒത്തിരി നിറങ്ങളുള്ള ആ ജീവിതം ഒരു നല്ല രസമാണ് തന്നത്. എല്ലാവരും നന്നായിരിക്കുന്നു അവിടെ ഡെല്‍ഹിയില്‍.
നമ്മള്‍ എവിടെയാണ് പറഞ്ഞു നിര്‍ത്തിയത്? ഓ.. നാലാം ക്ലാസിലെ ലൈനുകളെക്കുറിച്ച് അല്ലെ? ഇത്തിരി കൂടി ബോധം ഉദിച്ചപ്പോള്‍ ഉണ്ടായ ഒരു പൈങ്കിളി കഥയാണ് ഇനി ഞാന്‍ പറയാന്‍ പോകുന്നത്. ഞങ്ങളുടെ നാട്ടില്‍ ഒത്തിരി കോളിളക്കം ഉണ്ടാക്കിയ ഒരു കഥയാണ് ഇതു. എന്‍റെ ആദ്യത്തെ പ്രേമം. ഒരു പക്ഷെ, എന്‍റെ പേര് കേള്‍ക്കുമ്പോള്‍ എന്നെ അറിയാവുന്ന പലരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുക എന്‍റെ ഈ പ്രേമത്തിന്റെ കാര്യം ആയിരിക്കണം. എപ്പോള്‍ എന്‍റെ ഈ പ്രേമം തുടങ്ങി എന്നൊന്നും എനിക്കു കൃത്യമായ ഓര്‍മയില്ല എങ്കിലും, ഞങ്ങള്‍ അങ്ങുമിങ്ങും പ്രേമിച്ചു തുടങ്ങിയപ്പോള്‍ തന്നെ അതിന് ഒരു അവസാനവും ആയി. ഒരു പക്ഷെ തമ്മില്‍ ഇഷ്ടമാണെന്ന് പറയാതെ ഞങ്ങള്‍ പങ്കു വച്ച ആ മൂന്ന് വര്‍ഷങ്ങള്‍ക്കു ഒത്തിരി സന്തോഷം തരാന്‍ ഉണ്ടായിരുന്നു. ഇഷ്ടം പങ്കു വച്ചശേഷം കഷ്ടിച്ച് കുറച്ചു ദിവസങ്ങളെ ഞങ്ങള്‍ പ്രേമിച്ചു നടന്നുള്ളൂ, പിന്നീട് ഒത്തിരി വേദനയോടെ, ഒരിക്കലും പ്രേമിക്കില്ല എന്ന വാശിയോടെ ജീവിതത്തെ നേരിട്ടു ഞാന്‍ - അവള്‍ എന്നെ ചതിയന്‍ എന്ന് വിളിച്ചുകൊണ്ട് മറ്റൊരു പ്രേമത്തിന് തുടക്കം കുറിച്ചപ്പോള്‍. കൂട്ടിനായി, എന്‍റെ പ്രിയ കൂട്ടുകാര്‍ മാത്രം. ആ ഒരു പ്രണയത്തിനും ഒരു ജിമ്മി ടച്ച് ഉണ്ടായിരുന്നു. ഞാന്‍ അവളെ പരിചയപ്പെടുന്നത്‌ വേദോപദേശം ക്ലാസ്സില്‍ വച്ചാണ്, അവള്‍ എന്‍റെ ക്ലാസ്സില്‍ അല്ലായിരുന്നു എങ്കിലും, നീണ്ട മിഡിയും ടോപ്പും അണിഞ്ഞു വന്നിരുന്ന അവളായിരുന്നു അന്നത്തെ താരം. സ്വാഭാവികമായും ഞാനും ജിമ്മിയും(അത്ര താല്പര്യം അവനില്ലായിരുന്നു) അവളുടെ പിറകെ കൂടി. അവളോടൊപ്പം നിഴല്‍ പോലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. എന്‍റെ ഓര്‍മ ശരിയനെന്കില്‍ എനിക്കും ജിമ്മിക്കും ഓരോ ലെറ്റര്‍ കിട്ടി എവളുമാരില്‍ നിന്നും. കൂട്ടുകാരി എനിക്കും നമ്മുടെ താരം ജിമ്മിക്കും. ജിമ്മി അപ്പോളേക്കും ഞങ്ങളുടെ കൂടെ പാടാന്‍ വന്ന കക്ഷിയുമായി നല്ല terms ആയി കഴിഞ്ഞിരുന്നതിനാല്‍ അവന്‍ അത്ര താല്പര്യം കാണിച്ചില്ല, പിന്നീട് എപ്പോളോ ഈ താരം എന്നോട് നല്ല പരിചയത്തിലായി, ഏകദേശം 3 വര്‍ഷം ഞങ്ങള്‍ ഒത്തിരി നല്ല സ്നേഹത്തിലായിരുന്നു. ഞങ്ങള്‍ രണ്ടാള്‍ക്കും അറിയാമായിരുന്നു, ഞങ്ങള്‍ക്കിഷ്ടമയിരുന്നെന്നു,, പക്ഷെ തമ്മില്‍ പറഞ്ഞില്ല. എന്നെ കാണാന്‍ അവളും, അവളെ ക്കാണാന്‍ ഞാനും കാത്തിരുന്നിരുന്നു. ഞങ്ങള്‍ രണ്ടാളും ചേര്‍ത്തലയിലാണ് പഠിച്ചിരുന്നത്. എല്ലാ ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടശേഷം തമ്മില്‍ കാണുക എന്നത് ഒരു ശീലമായി..എല്ലാ ഞായറാഴ്ചയും സംസാരിക്കുന്നത് ഒരു പതിവായി... ഞങ്ങള്‍ രണ്ടാളും CLC യില്‍ വളരെ ആക്റ്റീവ് ആയിരുന്നു അതിനാല്‍ ശനിയാഴ്ചത്തെ രസംകൊല്ലിയും തുടര്‍ന്നു പൊന്നു...അങ്ങുമിങ്ങും പറയാതെ സ്നേഹിച്ച ആ വര്‍ഷങ്ങള്‍....
പിന്നീട് ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു, എന്നെ അവള്‍ സ്നേഹിക്കുന്നെന്നു.. മറുപടി പറയാന്‍ എനിക്കു വാക്കുകള്‍ ഇല്ലായിരുന്നു.. ഒത്തിരി നാള്‍ എന്‍റെ മനസ്സില്‍ ഞാന്‍ വച്ച് താലോലിച്ചിരുന്ന ആ സ്വപ്നം അങ്ങനെ സഫലമായി. അവളുടെ മുന്നില്‍ ഞാനും എന്‍റെ മനസ്സു തുറന്നു.. പിന്നങ്ങോട്ട് ഹൃദയത്തില്‍ തട്ടിയ സ്നേഹം. വീട്ടുകാരും നാട്ടുകാരും അറിഞ്ഞു..പള്ളിയും പട്ടക്കാരും അറിഞ്ഞു.. സ്കൂളും കുട്ടികളും അറിഞ്ഞു...ആരെയും ഒന്നിനെയും പേടിക്കാതെ കുറെ മാസങ്ങള്‍...വീടുകളില്‍ അറിഞ്ഞപ്പോലുള്ള വിലക്കുകള്‍ വകവക്കാതെ ഞങ്ങള്‍ തമ്മില്‍ കാണാന്‍ വഴികള്‍ തിരഞ്ഞു..സ്കൂളില്‍ നിന്നും വരുന്ന അവളെകാണാന്‍ ഇടവഴിയില്‍ സൈക്കിളില്‍ പോയി ഞാനും ജോജിയും കാത്തിരിപ്പായിരുന്നു. ഞാന്‍ സൈക്കിളില്‍ താണ്ടിയ ദൂരത്തിനു കണക്കുണ്ടോ? ജോജി കൂട്ടിരുന്ന സമയത്തിന് കണക്കുണ്ടോ? ഈ ഓര്‍മകള്‍ക്ക് പോലും കണക്കില്ല പിന്നല്ലേ മറ്റു കണക്കുകള്‍...

Tuesday, February 17

ഓര്‍മ്മകള്‍ക്കിടയിലെ ഇടവേള....

ഒരു ചെറിയ ഇടവേളയിലേക്ക് ഞാന്‍ നീങ്ങുന്നു..കാരണം രണ്ടാണ്; ഒന്നു എന്‍റെ കൂടെ ഇപ്പോള്‍ ജോസഫ് ഉണ്ട്, ഒരു മൂന്ന് ദിവസത്തേക്കായി.. അവന്‍ ഒരു ബിസിനസ്സ് ടൂറുമായി തിരുവനന്തപുരം വന്നതാണ്‌. ഞാനും അവനും കൂടി ഇനി തിരികെ നാട്ടിലേക്കു വ്യഴാഴ്ച്ചയെ പോകു. അതുവരെ ഞങ്ങള്‍ ഈ അനന്തപുരി ഒന്നു തകര്‍ക്കാന്‍ പോവുകയാണ്. ഇന്നലെ ഏറെ രാത്രി വൈകിയാണ് ഞങ്ങള്‍ ഉറങ്ങിയത്. പഴയ ഓരോ കാര്യങ്ങള്‍ തന്നെയും പിന്നെയും പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല. കിടന്നപ്പോള്‍ മണി 12 ആയി. ഇന്നത്തെ പ്രോഗ്രാം ഒരു സിനിമയാണ്. രണ്ടാമത്തെ കാരണം, ഞാന്‍ ഒരു ഷോര്‍ട്ട് ട്രിപ്പ്‌മായി ദില്ലി പോകുന്നു.. തിരികെ 10 മാര്‍ച്ചിനെ വരികയുള്ളു.. അവിടെ ചെന്നാല്‍ പിന്നെ ഇതൊന്നും നടക്കില്ല.. എങ്കിലും ഞാന്‍ ശ്രെമിക്കാം...എന്‍റെ പ്രിയ വായനക്കാര്‍ എന്നോട് സഹകരിക്കില്ലേ? ഇനിയും ഒത്തിരി രസങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്‌. അതിനാല്‍ keep an eye on my blogg

Friday, February 13

പ്രണയ ദിനാശംസകള്‍..



ഈ ആശംസകള്‍ ഞാന്‍ സമര്‍പ്പിക്കുന്നു... പള്ളിപ്പുറത്തിന്‍റെ നാന ദിശയിലേക്ക്... എന്ന് വച്ചാല്‍... ഒറ്റപ്പുന്ന, കേളമംഗലം, പള്ളിപ്പുറം കിഴക്ക് വടക്കു മാറി, തവണക്കടവ്, മാക്കേകടവ്, പാണാവള്ളി, തൈക്കാട്ടുശ്ശേരി , സ്രാബിക്കല്, തൈക്കല് . ഇവിടങ്ങളിലൊക്കെ ഞങ്ങള്‍ കൂട്ടമായി പിറകെ നടന്ന കുറെ തരുണിമണികളുടെ പേര്‍ക്കായി (ഇപ്പോള്‍ അവരൊക്കെ അമ്മമണികള്‍ ആയി എന്നറിഞ്ഞു.. അതില്‍ വളരെ സന്തോഷം.. ഞങ്ങള്‍ പ്രേമിചെന്നു പറഞ്ഞു അവര്‍ കെട്ടാതെ നിന്നില്ലല്ലോ.. ഈശ്വരാ.. അങ്ങനോന്നുണ്ടാവഞ്ഞതില്‍ ഞങ്ങള്‍ സവിനയം പ്രണമിക്കുന്നു..).പിന്നെ ഞങ്ങളറിയാതെ, ഞങ്ങളില്‍പ്പെട്ട എല്ലാവരും നടത്തിയ ഒറ്റപ്പെട്ട മറ്റു ശ്രെമങ്ങള്‍ക്ക് വേണ്ടികൂടിയും ഇതു സമര്‍പ്പിക്കുന്നു.. ഒത്തിരി ആശകളോടുകൂടിയായിരുന്നു, അന്ന് നിങ്ങളുടെ പിറകെ നടന്നിരുന്നത്.. പക്ഷെ, നിങ്ങള്‍ക്ക് ഞങ്ങളെ വിധിച്ചിട്ടില്ലാതിരുന്നതിനാല് നമ്മള്‍ക്ക് ഒന്നാകാന്‍ കഴിഞ്ഞില്ല, അത്ര തന്നെ..അതൊന്നും സാരമില്ലെടോ.... "ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നമുക്കാ സരയ‌ൂര്‍ തീരത്ത് കാണാം.. പിന്നെയും ജന്മം ഉണ്ടെങ്കില്‍ യാദവ യെമുനാ തീരത്ത് കാണാം.." എന്നൊന്നും പാടാന്‍ ഞങ്ങളില്ലേ...ഞങ്ങള്‍ തികച്ചും സന്തുഷ്ടരാണ് കേട്ടോ.. നിങ്ങളും അങ്ങനെ തന്നെ എന്ന് ഞങ്ങള്‍ക്കറിയാം, അതൊക്കെ ചെറുപ്പത്തിന്റെ വികൃതികള്‍ അല്ലായിരുന്നോ അല്ലെ? നിങ്ങളെല്ലാവരും ഇപ്പോള്‍ ഞങ്ങളുടെ സ്വന്തം സഹോദരിമാര്‍ അല്ലെ? നമസ്കാരം... പെങ്ങളെ..........