Friday, January 30

ഇന്ത്യക്കാരന്റെ ബുദ്ധി

ഈ കഴിഞ്ഞ ദിവസം എനിക്ക് ഒരാളുടെ ഒര് മെയില് ഉണ്ടായിരിന്നു. അതില്‍ ഒരു രസകരമായ നടന്ന സംഭവം വിവരിച്ചിരുന്നു.. അതാണ് ഞാന്‍ താഴെ വിവരിക്കുന്നത്:-
ന്യൂ യോര്‍ക്ക് നഗരത്തിലെ ഒരു ബാങ്കിലേക്ക് കടന്നു ചെന്ന ഒരു ഇന്ത്യക്കാരനായ ഒരാള്‍ അവിടുത്തെ ലോണ്‍ ഓഫീസിര്നെ ചോദിച്ചു. അയാള്‍ പറഞ്ഞു, ബിസിനെസ്സിന്റെ കാര്യത്തിനായി എനിക്കു അത്യാവശ്യായിട്ടു ഇന്ത്യ വരെ ഒന്നു പോണം അതിലേക്കായി അയ്യായിരം ഡോളര്‍ ലോണ്‍ ആയി വേണം എന്ന്. ബാങ്ക് ഓഫീസര്‍ പറഞ്ഞു, ലോണ്‍ തരുന്നതിനു പകരമായി സെക്യൂരിറ്റിയായി എന്തെങ്കിലും വേണം. ഉടനെ ആ ഇന്ത്യക്കാരന്‍ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ഫെര്രരി കാറിന്‍റെ താക്കോലും ഡോകുമെന്റും കൊടുത്തു. ബാങ്ക് ഓഫീസര്‍ എല്ലാ പേപ്പറും ചെക്ക് ചെയ്ത ശേഷം, ആ കാറിനെ കൊലട്ടെരല്‍ ആയി വച്ചിട്ട്, ലോണ്‍ തുക അനുവദിച്ചു കൊടുത്തു. ആ ബാങ്കിന്‍റെ ഉയര്‍ന്ന ജോലിക്കാരും മറ്റെല്ലാ ജോലിക്കാരും നന്നയിടൊന്നു ചിരിച്ചു, കാരണം രണ്ടര ലക്ഷം ഡോളറിന്റെ കാറാണ് വെറും അയ്യരിരം ഡോളറിനു ഈ ഇന്ത്യക്കാരന്‍ പണയം വച്ചിട്ട് പോയത്. എന്തായാലും അപ്പോള്‍ തന്നെ, ബാങ്കിലെ ഒരു ജീവനക്കാരന്‍ വന്നു ആ വിലയേറിയ കാര്‍ ബാങ്കിലെ ഗരാജില്‍ കൊണ്ടിട്ടു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആ ഇന്ത്യക്കാരന്‍ തിരികെ വന്ന്, ലോണ്‍ വാങ്ങിയ അയ്യായിരം ഡോളറും അതിന്റെ പലിശയായ പതിനഞ്ചു ഡോളറും കൊടുത്തു. അപ്പോള്‍ ആ പഴയ ലോണ്‍ ഓഫീസര്‍ വന്നിട്ട് ഇന്ത്യക്കാരനോട് പറഞ്ഞു, " സര്‍, തങ്ങള്‍ ഇവിടെ ഇല്ലാതിരുന്നപ്പോള്‍, ഞങ്ങള്‍ തങ്ങളെക്കുറിച്ച് അന്ന്വേഷിച്ചിരുന്നു, അതില്‍ നിന്നും മനസിലായ് തങ്ങള്‍ ഒരു വലിയ ധനികന്‍ ആണെന്ന്. പിന്നെ എന്തിനാണ് തങ്ങള്‍ ഈ ചെറിയ ലോണ്‍ എടുത്തത്‌? " മറുപടിയായി ഇന്ത്യക്കാരന്‍ ചോദിച്ചു," ഈ വലിയ നഗരത്തില്‍ ഈ പതിനഞ്ചു ഡോളറില്‍ എനിക്കെവിടെ എന്റെ ഇത്ര വിലകൂടിയ കാര്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും? ഇനി അതിന് കഴിഞ്ഞാല്‍ തന്നെ, എന്താ ഒരു ഉറപ്പു ഞാന്‍ തിരികെ വരുന്നതു വരെ എന്റെ കാര്‍ അവിടെ കാണും എന്ന്?"
നോക്കണേ ഇന്ത്യക്കാരന്റെ ഒരു ബുദ്ധി .. പക്ഷെ ഒന്നു ഒര്തോള്, ഓരോ ഇന്ത്യക്കാരനും ഇതു തന്നെയാ ബുദ്ധി..

Thursday, January 29

ലാവലിനും സാധാരണക്കാരും...

ഇപ്പോള്‍ ഏത് പത്രം എടുത്തു നോക്കിയാലും കാണം ഒരു ലാവ്‌ലിന്‍ കുംഭകോണം. സിബിഐ അന്വേഷണം വേണം എന്ന് ഒരു കൂട്ടര്‍, വേണ്ടെന്നു മറ്റൊരു കൂട്ടര്‍. സുഹൃത്തേ, ഒരു ചോദ്യം മാത്രം.. എന്തായാലും മലബാര്‍ കാന്‍സര്‍ സെന്റെരിനു കിട്ടേണ്ടിയിരുന്ന കുറച്ചതികം തുക(ഏകദേശം മുന്നുറു കോടിയിലധികം രൂപാ എന്നാണ് വായിച്ചറി ഞ്ഞത്) നമുക്കു കിട്ടേണ്ടതല്ലേ? അത് ഇതുവരെ നമുക്കു കിട്ടിയില്ല എന്ന് മാത്രമല്ല, ഈ ഇടപാടു വഴി കൂട്ടി കിട്ടേണ്ടിയിരുന്ന വൈദ്യുതി കിട്ടിയുമില്ല. ഈ അന്വേഷണം വഴി ആദ്യം പറഞ്ഞ ആ തുക നേടിയെടുക്കാന്‍ നമുക്കു കഴിഞ്ഞാല്‍, അത് ഒരു നല്ല കാര്യം അല്ലെ സഖാക്കളേ? ഇനി ഈ പറയുന്ന ദേഹം അഴിമതി കാണിചെച്ങ്കില് അതും നമുക്കറിയാന്‍ കഴിയുമല്ലോ? നമ്മള്‍ കൊടുക്കുന്ന വൈദ്യുതിചാര്‍ജില്‍ ഇപ്പോള്‍ കൊടുക്കുന്ന സര്‍വിസ് ചാര്‍ജിനും ഒരു പരിധി വരെ കാരണം ഇത്തരം അഴിമതികളാണ് എന്ന് നമ്മള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

Wednesday, January 28

കരുണാനിധിയും ശ്രീലങ്കന്‍ തമിഴരും..

ഈ കഴിഞ്ഞ ദിവസം ഒരു ന്യൂസ് കണ്ടിരുന്നു.. യുപീഎ സര്‍ക്കാര്‍ ശ്രീലങ്കയിലെ പ്രശ്നത്തില്‍ ഇടപെട്ടില്ലെങ്ങില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും എന്ന്. എന്താ പറയുക ഇവരോടൊക്കെ? നമ്മുടെ കശ്മീര്‍ കാര്യത്തില്‍ നാട്ടുകാര്‍ ഇടപെട്ടാല്‍ നമ്മള്‍ അടങ്ങിയിരിക്കുമോ? ശ്രീലങ്ക ഒരു പരമാധികാര രാഷ്ട്രം ആണ്. അവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അവര്‍ ആകുന്ന വഴിയൊക്കെ തേടും, അതിന് ഇപ്പോള്‍ ഇന്ത്യ എന്ത് ചെയ്യാനാണ്? ഇതൊക്കെ ഒരു ഇലെക്ഷഷന്‍ സ്റ്റണ്ട് ആണ് എന്ന് ആര്‍ക്കാ അറിയില്ലാത്തത്? ഹാ കഷ്ടം എന്നേ പറയാന്‍ പറ്റു... ഇപ്പോളും പിന്‍വലിക്കുന്ന തീയതി പറഞ്ഞിരിക്കുന്നത് ഫെബ്രുവരി പതിനഞ്ചു ആണ്. ആ തീയതി കൂടി കഴിഞ്ഞാല്‍ പിന്നെ കഷിടിച്ചു ഒരു മാസം കൂടി ഭരണം കാണും. എന്താ പറയുക ഈ നാണം കേട്ട വര്‍ഗ്ഗത്തിനോട്..