Thursday, January 29

ലാവലിനും സാധാരണക്കാരും...

ഇപ്പോള്‍ ഏത് പത്രം എടുത്തു നോക്കിയാലും കാണം ഒരു ലാവ്‌ലിന്‍ കുംഭകോണം. സിബിഐ അന്വേഷണം വേണം എന്ന് ഒരു കൂട്ടര്‍, വേണ്ടെന്നു മറ്റൊരു കൂട്ടര്‍. സുഹൃത്തേ, ഒരു ചോദ്യം മാത്രം.. എന്തായാലും മലബാര്‍ കാന്‍സര്‍ സെന്റെരിനു കിട്ടേണ്ടിയിരുന്ന കുറച്ചതികം തുക(ഏകദേശം മുന്നുറു കോടിയിലധികം രൂപാ എന്നാണ് വായിച്ചറി ഞ്ഞത്) നമുക്കു കിട്ടേണ്ടതല്ലേ? അത് ഇതുവരെ നമുക്കു കിട്ടിയില്ല എന്ന് മാത്രമല്ല, ഈ ഇടപാടു വഴി കൂട്ടി കിട്ടേണ്ടിയിരുന്ന വൈദ്യുതി കിട്ടിയുമില്ല. ഈ അന്വേഷണം വഴി ആദ്യം പറഞ്ഞ ആ തുക നേടിയെടുക്കാന്‍ നമുക്കു കഴിഞ്ഞാല്‍, അത് ഒരു നല്ല കാര്യം അല്ലെ സഖാക്കളേ? ഇനി ഈ പറയുന്ന ദേഹം അഴിമതി കാണിചെച്ങ്കില് അതും നമുക്കറിയാന്‍ കഴിയുമല്ലോ? നമ്മള്‍ കൊടുക്കുന്ന വൈദ്യുതിചാര്‍ജില്‍ ഇപ്പോള്‍ കൊടുക്കുന്ന സര്‍വിസ് ചാര്‍ജിനും ഒരു പരിധി വരെ കാരണം ഇത്തരം അഴിമതികളാണ് എന്ന് നമ്മള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

3 comments:

മുക്കുവന്‍ said...

pothinte chekittil vedam? why do we need to waste our time behind it. Nothing will be solved. at the he will prove that he is innocent. when he caught with bullet in his hand bag, the officer got suspended it seems? hmm... some ones head going to roll out there, 'am not it wont be Pinarayi.

P V (Kappyar Siby) said...

Thank you for your valued comment, hope you will comment more on this blog

diju pallipparamban said...

സത്യം എന്നായാലും തെളിയിക്കപെടണം ..അത് തന്നെയാണ് എല്ലാവരുടെയും ആഗ്രഹവും..അതിനു മുമ്പ്‌ മലയാള മനോരമ വായിക്കുകയും ,അവരുടെ ചാനലുകളില്‍ വരുന്ന വാര്‍ത്തകളും കേട്ടിട്ട് ഒരാളെയും കുറ്റം പറയാന്‍ സാധിക്കുകയില്ലല്ലോ. ..കടവൂരാണല്ലോ M.O.U. നല്‍കിയത് ...അത് മുതല്‍ക്കേ അന്വേഷണം വേണം എന്നാണ് എന്‍റെ പക്ഷം .സ്വതത്ര അന്വേഷണ ഏജന്‍സി വേണം അന്വേഷിക്കാന്‍ .....S.N.C. LAVLIN എന്ന കമ്പനി ഒരിക്കലും നമ്മുടെ രക്ഷകരല്ലല്ലോ ....കേരളത്തിലെ ജനങ്ങള്‍ക്ക്‌ കാന്‍സര്‍ വന്നാലും ഇല്ലേലും അവര്‍ക്കൊന്നുമില്ല...

Post a Comment