ഈ ആശംസകള്‍ ഞാന്‍ സമര്‍പ്പിക്കുന്നു... പള്ളിപ്പുറത്തിന്‍റെ നാന ദിശയിലേക്ക്... എന്ന് വച്ചാല്‍... ഒറ്റപ്പുന്ന, കേളമംഗലം, പള്ളിപ്പുറം കിഴക്ക് വടക്കു മാറി, തവണക്കടവ്, മാക്കേകടവ്, പാണാവള്ളി, തൈക്കാട്ടുശ്ശേരി , സ്രാബിക്കല്, തൈക്കല് . ഇവിടങ്ങളിലൊക്കെ ഞങ്ങള്‍ കൂട്ടമായി പിറകെ നടന്ന കുറെ തരുണിമണികളുടെ പേര്‍ക്കായി (ഇപ്പോള്‍ അവരൊക്കെ അമ്മമണികള്‍ ആയി എന്നറിഞ്ഞു.. അതില്‍ വളരെ സന്തോഷം.. ഞങ്ങള്‍ പ്രേമിചെന്നു പറഞ്ഞു അവര്‍ കെട്ടാതെ നിന്നില്ലല്ലോ.. ഈശ്വരാ.. അങ്ങനോന്നുണ്ടാവഞ്ഞതില്‍ ഞങ്ങള്‍ സവിനയം പ്രണമിക്കുന്നു..).പിന്നെ ഞങ്ങളറിയാതെ, ഞങ്ങളില്‍പ്പെട്ട എല്ലാവരും നടത്തിയ ഒറ്റപ്പെട്ട മറ്റു ശ്രെമങ്ങള്‍ക്ക് വേണ്ടികൂടിയും ഇതു സമര്‍പ്പിക്കുന്നു.. ഒത്തിരി ആശകളോടുകൂടിയായിരുന്നു, അന്ന് നിങ്ങളുടെ പിറകെ നടന്നിരുന്നത്.. പക്ഷെ, നിങ്ങള്‍ക്ക് ഞങ്ങളെ വിധിച്ചിട്ടില്ലാതിരുന്നതിനാല് നമ്മള്‍ക്ക് ഒന്നാകാന്‍ കഴിഞ്ഞില്ല, അത്ര തന്നെ..അതൊന്നും സാരമില്ലെടോ.... "ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നമുക്കാ സരയൂര്‍ തീരത്ത് കാണാം.. പിന്നെയും ജന്മം ഉണ്ടെങ്കില്‍ യാദവ യെമുനാ തീരത്ത് കാണാം.." എന്നൊന്നും പാടാന്‍ ഞങ്ങളില്ലേ...ഞങ്ങള്‍ തികച്ചും സന്തുഷ്ടരാണ് കേട്ടോ.. നിങ്ങളും അങ്ങനെ തന്നെ എന്ന് ഞങ്ങള്‍ക്കറിയാം, അതൊക്കെ ചെറുപ്പത്തിന്റെ വികൃതികള്‍ അല്ലായിരുന്നോ അല്ലെ? നിങ്ങളെല്ലാവരും ഇപ്പോള്‍ ഞങ്ങളുടെ സ്വന്തം സഹോദരിമാര്‍ അല്ലെ? നമസ്കാരം... പെങ്ങളെ..........
Friday, February 13
Subscribe to:
Post Comments (Atom)
No comments:
Post a Comment